• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം കൂടുന്നു: സ്ത്രീധനപീഡനത്തില്‍ മരിച്ചത് 15 പേര്‍

News18 Malayalam
Updated: December 22, 2018, 5:04 PM IST
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമം കൂടുന്നു: സ്ത്രീധനപീഡനത്തില്‍ മരിച്ചത് 15 പേര്‍
News18 Malayalam
Updated: December 22, 2018, 5:04 PM IST
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി വനിതാ മതില്‍ ഉള്‍പ്പെടെയുള്ള പരിപാടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതിനിടയിലും സ്ത്രീകള്‍ക്കെതിരായ അത്രക്രമം മാത്രം സംസ്ഥാനത്ത് കുറയുന്നില്ല.

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നെന്നു വ്യക്തമാക്കുന്നതാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കിക്ക്.

പത്ത് മാസത്തിനിടെ സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് 15 യുവതികളാണ് മരിച്ചത്. ലൈംഗികാക്രമണകേസുകളും ഗാര്‍ഹിക പീഡനങ്ങളും മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതലുമാണ്. 1465 ഗാര്‍ഹിക പീഡനകേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. 1645 ബലാത്സംഗകേസുകളും, പലവിധ ഉപദ്രവങ്ങളിലായി ഏഴായിരത്തിലധികം മറ്റ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Also Read പയ്യാമ്പലം കൊലപാതകം: ലൈംഗികബന്ധം നിഷേധിച്ചതിനേത്തുടർന്ന്

കൊല്ലം ജില്ലയില്‍ നാല്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ രണ്ട് വീതം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒരാള്‍ വീതവും സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളില്‍ മരിച്ചെന്നാണ് ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍വര്‍ഷങ്ങളിലെ ആകെ കേസുകളുടെ എണ്ണത്തിനൊപ്പമാണ് പത്തു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.

Also Read ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും വനിത ഹെല്‍പ്പ് ഡെസ്‌കുകള്‍, എട്ടു നഗരങ്ങളില്‍ പിങ്ക് പട്രോള്‍. നിര്‍ഭയ, കൈത്താങ്ങ്, സ്നേഹഗീത, കര്‍മസേന തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Loading...

First published: December 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...