HOME /NEWS /Crime / Indecent exposure | കൊച്ചിയിലെ നഗ്നതാ പ്രദര്‍ശന കേസ്; ദൃശ്യം പ്രചരിപ്പിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, പ്രതി ലൈംഗിക വൈകൃതത്തിന് അടിമ

Indecent exposure | കൊച്ചിയിലെ നഗ്നതാ പ്രദര്‍ശന കേസ്; ദൃശ്യം പ്രചരിപ്പിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി, പ്രതി ലൈംഗിക വൈകൃതത്തിന് അടിമ

  • Share this:

    കൊച്ചിയില്‍ പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായ കോട്ടയം കുറുവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി. കുര്യന്‍ ലൈംഗീക വൈകൃതത്തിന് അടിമയെന്ന് പോലീസ്.  ഇയാള്‍ ഉപദ്രവിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ മുന്‍കൂട്ടി വാട്സാപ്പിലൂടെ പ്രചരിപ്പിക്കും. ഇതിനായി അശ്ലീല പേരിൽ 50ലേറെ പേരടങ്ങുന്ന ഗ്രൂപ്പ് തുടങ്ങിയതായും പോലീസ് പറയുന്നു.

    ദിവസവും പുലര്‍ച്ചെ മൂവാറ്റുപുഴയില്‍നിന്ന് കൊച്ചിയിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തിരുന്നതെന്നും പോലീസ് അറിയിച്ചു. മൂവാറ്റുപുഴയിലെ വാഹന ഷോറൂമിൽ സർവീസ് എൻജിനീയറായി ജോലി ചെയ്യുകയാണ് ഇയാൾ.

    നമ്പർ പ്ലേറ്റ് നീക്കിയ സ്കൂട്ടറിൽ സഞ്ചരിച്ചാണ് ഇയാൾ സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. സ്കൂട്ടറിനു നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ  ഇയാളെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല. പോലീസ് അന്വേഷണം നടക്കുമ്പോഴും ഇയാൾ സ്ത്രീകളെ ഉപദ്രവിക്കുന്നത് തുടര്‍ന്നിരുന്നു.

    Also Read- പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളോട് നഗ്നതാ പ്രദർശനം; യുവാവ് പിടിയിൽ

    കടവന്ത്ര, പനമ്പിള്ളി നഗർ മേഖലകളിൽ കറങ്ങിനടന്നു പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ സൗത്ത് പോലീസ് സ്റ്റേഷനിൽ 4 കേസുകളുണ്ട്. വാട്സാപ് ഗ്രൂപ്പിലൂടെ, ഇയാൾ ഉപദ്രവിച്ച പെൺകുട്ടികളുടെ മുൻകൂട്ടിയെടുത്ത ചിത്രങ്ങൾ സ്ഥലം അടക്കം അടയാളപ്പെടുത്തി പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തി.

    പരാതി വ്യാപകമായതിനെ തുടർന്നു സിറ്റി പോലീസ് കമ്മിഷണർ പ്രതിയെ കണ്ടെത്തുന്നതിനായി ഷാഡോ പോലീസിനെ നിയോഗിച്ചു. പനമ്പിള്ളി നഗർ മേഖലയിൽ പോലീസ് ഇയാൾക്കുവേണ്ടി പരിശോധന ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പനമ്പിള്ളി നഗർ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു.

     Also Read- കൊച്ചിയിലെ നഗ്നതാ പ്രദര്‍ശന കേസിൽ അറസ്റ്റിലായ യുവാവിനെതിരെ കൂടുതല്‍ പരാതികള്‍

    നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിൽ (ഐടിഎംഎസ്) ഉൾപ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു. ലഭ്യമായ ദൃശ്യങ്ങൾ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്. ഇൻഫോ പാർക്ക് ഭാഗത്തുൾപ്പെടെ പലയിടങ്ങളിലും ഇയാൾ സ്കൂട്ടറിൽ കറങ്ങി നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കടവന്ത്ര, പനമ്പിള്ളി നഗർ മേഖലകളിൽ ഇയാള്‍ സ്ഥിരമായി കറങ്ങി നടന്നിരുന്നു. പ്രദേശത്ത് നിന്ന് പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് പോലീസ് നീക്കം ശക്തമാക്കിയത്.

    Arrest | വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം; 32കാരൻ അറസ്റ്റിൽ

    വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു യുവതിക്ക് മുന്നിൽ നഗ്നത പ്രദര്‍ശനം (Show Nudity) നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി (Arrest). പട്ടാഴി സ്വദേശിനിയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിന്‍റെ വിരോധത്തില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസിൽ പട്ടാഴി രാജന്‍ നിവാസില്‍ രാജന്‍റെ മകൻ രഞ്ജിത്ത് (32) ആണ് അറസ്റ്റിലായത്. കുന്നിക്കോട് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.

    First published:

    Tags: Crime in kochi, Sexual assault case