കൊച്ചി: ലക്ഷദ്വീപ് തീരത്തിനടുത്ത് 1526 കോടിയുടെ ഹെറോയിന്‍(Heroin) പിടിച്ച കേസില്‍ ഇന്ത്യക്ക്(India) രഹസ്യവിവരം ലഭിച്ചത് ഇറാനില്‍(Iran) നിന്ന്. ഇറാന് ആന്റി നര്‍ക്കോട്ടിക് പോലീസാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരം കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മയക്കുമരുന്ന് കടത്ത് പിടികൂടി.
'ഓപ്പറേഷന് ഖോജ്ബീന്‍' എന്ന പേരില്‍ ഒരാഴ്ചയിലേറെ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തിരച്ചില്‍ നടത്തിയത്. ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്തിനായി ഇറാന് തുറമുഖങ്ങളായ ചാബഹാറും ബന്ധാര്‍ അബ്ബാസും കള്ളക്കടത്തുസംഘം ഉപയോഗിക്കുന്നതായി വ്യക്തമായിരുന്നു. അഫ്ഗാനിസ്താനില്‍ ഉത്പാദിപ്പിക്കുന്ന ഹെറോയിന്‍ അഫ്ഗാനിസ്താനില്‍ നിന്ന് നേരിട്ടും പാകിസ്താനിലൂടെയും ഇറാനിലെത്തിച്ചാണ് കപ്പല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടത്തുന്നത്.
ഇക്കാര്യങ്ങളില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് മയക്കുമരുന്നുകടത്തിനെതിരേ ഇന്ത്യ ഇറാനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയത്. മേയ് രണ്ടാംവാരം ഇന്ത്യയുടെ നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ സത്യനാരായണ്‍ പ്രധാനും ഇറാന് ആന്റി നര്‍ക്കോട്ടിക് പോലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മജീദ് കരീമിയും ടെഹ്റാനില്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു.
ആദ്യ രഹസ്യവിവരം കൈമാറലിലാണ് ലക്ഷദ്വീപ് തീരത്തിന് സമീപം രണ്ടു ബോട്ടുകളില്‍ നിന്നായി 218 കിലോ ഹെറോയിന്‍ പിടിച്ചെടുത്തത്. പിടിയിലായ 20 പേരില്‍ രണ്ടുപേര്‍ തിരുവനന്തപുരം സ്വദേശികളും 18 പേര് കന്യാകുമാരി സ്വദേശികളുമായിരുന്നു.
ഡി ആര് ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷദ്വീപിന് സമീപത്തു നിന്ന് ഹെറോയിനുമായി രണ്ട് ബോട്ടുകള്‍ പിടികൂടിയത്. 1526 കോടി രൂപ വിലയുള്ള 218 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. നാല് മലയാളികളും തമിഴ്നാട് സ്വദേശികളും ഉള്‍പ്പടെ 20 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.