നാലു വയസുള്ള മകനെ കൊലപ്പെടുത്തി; ഇന്ത്യൻ യുവതിക്കെതിരെ അമേരിക്കയിൽ കൊലക്കുറ്റം ചുമത്തി
നാലു വയസുള്ള മകനെ കൊലപ്പെടുത്തി; ഇന്ത്യൻ യുവതിക്കെതിരെ അമേരിക്കയിൽ കൊലക്കുറ്റം ചുമത്തി
Murder Case | രക്തം തളംകെട്ടി നിൽക്കുന്നത് പരിശോധിച്ചപ്പോഴാണ് മുകളിലത്തെ നിലയിലുള്ള മുറിയിൽ മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പരിക്കുകളോടെ വീടിന് ചുറ്റുംനടക്കുന്നതും കണ്ടു.
ഹൂസ്റ്റൺ: നാലു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജായായ സ്ത്രീയ്ക്കെതിരെ അമേരിക്കയിൽ കൊലക്കുറ്റം ചുമത്തി. ടെക്സാസിലാണ് സംഭവം. കൊലപാതകത്തിൽ പ്രതിയായ റിതിക റോഹത്ഗി അഗർവാളിനെ(36) പൊലീസ് അറസ്റ്റ് ചെയ്തു.
ടെക്സാസിലെ ഷുഗർ ലാൻഡിലുള്ള വീട്ടിലാണ് നാലുവയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഫോർട്ട് ബെൻഡ് കൗണ്ടി മജിസ്ട്രേറ്റാണ് റിതിക അഗർവാളിനെതിരെ കൊലക്കുറ്റം ചുമത്തിയത്. പ്രോസിക്യൂഷൻ റിപ്പോർട്ട് പരിഗണിച്ചാൻ നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.