• HOME
  • »
  • NEWS
  • »
  • crime
  • »
  • സെൽഫി എടുക്കാന്‍ സമ്മതിച്ചില്ല; ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കും സുഹൃത്തിനും നേരെ ആക്രമണം, ഒരാൾ അറസ്റ്റിൽ

സെൽഫി എടുക്കാന്‍ സമ്മതിച്ചില്ല; ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്കും സുഹൃത്തിനും നേരെ ആക്രമണം, ഒരാൾ അറസ്റ്റിൽ

പൃഥ്വി ഷാ ഹോട്ടലിൽനിന്ന് പുറത്തിറങ്ങിയതോടെ ബേസ് ബോൾ ബാറ്റുമായി കാത്തിരുന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു

  • Share this:

    മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നേരെ ആക്രമണം. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ സെല്‍ഫിയെടുക്കാനെത്തിയവരോട് സഹകരിക്കാതിരുന്നതാണ് ആക്രമണത്തിനിടയാക്കിയത്. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന നേരെയും അക്രമി സംഘത്തിന്‍റെ ആക്രമണമുണ്ടായി. പൃഥ്വിയുടെ സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവിന്‍റെ കാര്‍ ബേസ്ബോള്‍ ബാറ്റ് ഉപയോഗിച്ച് ഇവര്‍ അടിച്ചുതകര്‍ത്തെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ എട്ടോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയ താരം സ്വപ്ന ഗില്ലിനെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ സുഹൃത്തുക്കള്‍ക്കായുളള അന്വേഷണം പുരോഗമിക്കുകയാണ്.

    രണ്ട് ആരാധകർ താരത്തെ സെൽഫി ആവശ്യപ്പെട്ടു സമീപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഏതാനും സെൽഫികൾ എടുത്ത ശേഷം ആരാധകർ മടങ്ങാതിരുന്നപ്പോൾ പൃഥ്വി ഷാ സുഹൃത്തിനെയും ഹോട്ടൽ മാനേജരെയും വിളിച്ചുവരുത്തി. തുടർന്ന് ആരാധകരെ ഹോട്ടലിൽനിന്നു പുറത്താക്കി. പൃഥ്വി ഷാ ഹോട്ടലിൽനിന്ന് പുറത്തിറങ്ങിയതോടെ ബേസ് ബോൾ ബാറ്റുമായി കാത്തിരുന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. താരവും സുഹൃത്തും കാറിൽ രക്ഷപ്പെട്ടപ്പോൾ, പിന്തുടർന്ന അക്രമികൾ ട്രാഫിക് സിഗ്നലിൽവച്ച് കാറിന്റെ വിൻഡ്ഷീൽ‌ഡ് തല്ലിത്തകർത്തെന്നും പരാതിയിലുണ്ട്.

    പോലീസിൽ കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. എന്നാൽ പൃഥ്വി ഷാ യുവതിയെ ആക്രമിച്ചെന്ന് സപ്ന ഗില്ലിന്റെ അഭിഭാഷകൻ അലി കാഷിഫ് ഖാൻ ആരോപിച്ചു. സപ്ന ഗില്ലിനെ പൊലീസ് സ്റ്റേ‍ഷനിലേക്കു കൊണ്ടുപോയതായും ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിച്ചില്ലെന്നും അഭിഭാഷകൻ പരാതി ഉന്നയിച്ചു.

    Published by:Arun krishna
    First published: