നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മാതൃദിനത്തിൽ 65 കാരിയായ അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിൽ

  മാതൃദിനത്തിൽ 65 കാരിയായ അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ അമേരിക്കയിൽ അറസ്റ്റിൽ

  അമ്മയെ പിന്നിൽ നിന്ന് പിടിച്ച് ശ്വാസം മുട്ടിച്ചാണ് പുഷ്കർ കൊലപ്പെടുത്തിയത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂയോര്‍ക്ക്: ലോക മാതൃദിനത്തിൽ ന്യൂയോർക്കിൽ 65കാരിയായ അമ്മയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. ന്യൂയോർക്കിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു 65 കാരിയായ സോരജ് ശർമ്മയുടെ ദാരുണാന്ത്യം. സ്വന്തം അമ്മയെ കൊലപ്പെടുത്തി, ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ പുഷ്കർ ശർമ്മയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. ജമൈക്കയിലെ ബെല്ലെറോസ് മാനറിലെ വീട്ടിൽ വച്ച് ശനിയാഴ്ച രാവിലെയാണ് സോരജ് ശർമ്മയെ പുഷ്കർ കൊലപ്പെടുത്തിയത്.

   അമ്മയെ പിന്നിൽ നിന്ന് പിടിച്ച് ശ്വാസം മുട്ടിച്ചാണ് പുഷ്കർ കൊലപ്പെടുത്തിയത്. തറയിൽ വീഴുന്നതുവരെ ശ്വാസം മുട്ടിക്കുകയായിരുന്നു. താഴെ വീണ സോരജിന്റെ കഴുത്ത് ഞെരിച്ച് മരണം ഉറപ്പാക്കിയ ശേഷം ഇയാൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പോലീസ് വ്യക്തമാക്കി.

   മരണം ഉറപ്പാകുന്നതുവരെ അമ്മയെ ശ്വാസം മുട്ടിച്ചുവെന്ന് പോലീസിന് മുന്നിൽ കീഴടങ്ങിയ ഇയാൾ സമ്മതിച്ചു. സംഭവത്തിന് ശേഷം ദേഹം മുഴുവൻ രക്തവുമായി തന്റെ വാലറ്റും താക്കോലുമെടുത്ത് ഇയാൾ പോലീസ് സ്റ്റേഷനിലെത്തി. പോലീസിന് മുന്നിൽ കീഴടങ്ങിയ ഇയാൾ താൻ ചെയ്ത കാര്യങ്ങൾ ഏറ്റുപറയുകയായിരുന്നുവെന്ന് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

   You may also like:വൈകിട്ട് ആറിന് ശേഷം ജോലി സംബന്ധമായ ചാറ്റുകൾ പാടില്ലെന്ന് സിഇഒ; കൈയടിച്ച് സോഷ്യൽ മീഡിയ

   സൊരാജ് ശര്‍മ്മയുടെ മകളാണ് അമ്മയെ അവശനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ലോംഗ് ഐലന്റ് ജ്യൂവിഷ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു. കൊലപാതക വിവരം അറിഞ്ഞ അയൽവാസികൾ പുഷ്ക‍‍ർ ശർമ്മ മുമ്പും മോശമായ രീതിയിൽ പെരുമാറിയിട്ടുള്ളതായി വ്യക്തമാക്കി. ശർമയുടെ മോശം പെരുമാറ്റം കാരണം അയൽക്കാർ പോലീസിനെ വിളിച്ച സംഭവം വരെ ഉണ്ടായിട്ടുള്ളതായി അയൽവാസിയായ കെൽവിൽ പറഞ്ഞു. പുഷ്കറിന് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്നും കെൽവിൻ കൂട്ടിച്ചേ‍ർത്തു.

   You may also like:'മനുഷ്യക്കുഞ്ഞിന്‍റെ' വലിപ്പമുള്ള 'ഭീമൻ തവള'; നെറ്റിസൺസിനെ ഞെട്ടിച്ച് ചിത്രങ്ങൾ വൈറൽ

   എന്നാൽ കുടുംബത്തിലെ മറ്റെല്ലാവരും വളരെ നല്ല രീതിയിൽ പെരുമാറുന്നവരായിരുന്നുവെന്നും അയൽവാസി വ്യക്തമാക്കി. ശർമയ്‌ക്കെതിരെ കൊലപാതകം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യമില്ലാതെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മെയ് 24ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

   നെയ്യാറ്റിൻകര മാരായമുട്ടത്ത് ഏതാനും മാസങ്ങൾക്ക് മുമ്പ് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തിരുന്നു. മാരായമുട്ടം ആങ്കോട് സ്വദേശി കണ്ണൻ എന്നു വിളിക്കുന്ന വിപിൻ, അമ്മ മോഹനകുമാരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും മകന്റെ മൃതദേഹം സമീപത്തെ മുറിയിലുമാണ് കണ്ടെത്തിയത്. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിൽ. മോഹനകുമാരിയെ കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. മറ്റൊരു മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മകന്റെ മൃതദേഹം കണ്ടെത്തിയത്. മോഹന കുമാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കണ്ണൻ തൂങ്ങിമരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കത്ത് അമ്മയെ ഷാളു കൊണ്ട് കെട്ടിത്തൂക്കി കൊന്നതിനു പിന്നാലെ മകൻ തൂങ്ങിമരിച്ച സംഭവം മുമ്പ് വാ‍‍‍ർത്തകളിൽ നിറഞ്ഞിരുന്നു.
   Published by:Naseeba TC
   First published:
   )}