• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കത്തി മുനയിൽ നിർത്തി പീഡനവും കവർച്ചയും; ഇന്ത്യൻ വംശജന് 15 വർഷം തടവ് ശിക്ഷ

മാനഭംഗം, ലൈംഗിക അതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 2, 2019, 8:21 PM IST
കത്തി മുനയിൽ നിർത്തി പീഡനവും കവർച്ചയും; ഇന്ത്യൻ വംശജന് 15 വർഷം തടവ് ശിക്ഷ
jail
  • Share this:
ലണ്ടൻ: കത്തിമുനയിൽ നിർത്തി യുവതിയെ പീഡിപ്പിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ ഇന്ത്യൻ വംശജന് 15 വർഷം തടവ് ശിക്ഷ. യുകെ കോടതിയാണ് ശിക്ഷ വിധിച്ചത്.

also read:യുവതിയെ കൊന്ന് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു; മൂന്നു പേർ അറസ്റ്റിൽ

വെള്ളിയാഴ്ചയാണ് ശിക്ഷ വിധിച്ചത്. മാനഭംഗം, ലൈംഗിക അതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 28കാരനായ ദിൽജീത് ഗ്രേവാൾ എന്നയാളെയാണ് ശിക്ഷിച്ചിരിക്കുന്നത്.

ഈ വർഷം ഏപ്രിലിലാണ് സംഭവം നടന്നത്. യുവതിയെ പീഡിപ്പിച്ചതിന് പുറമെ ഇവരുടെ ഫോണും പണവും ഇയാൾ കവർന്നു. സംഭവം യുവതി സുഹൃത്തിനോടാണ് ആദ്യം പറഞ്ഞത്. സുഹൃത്താണ് പൊലീസിൽ അറിയിച്ചത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ യുവതി തിരിച്ചറിയുകയും ചെയ്തിരുന്നു. ഓഗസ്റ്റിലാണ് ഇയാൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയത്. ഈ ആഴ്ചയാണ് ശിക്ഷ വിധിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍