യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർക്ക് യുകെയില്‍ 16 മാസം തടവ്

ഒരാഴ്ച നീണ്ട വിചാരണയ്ക്കൊടുവിൽ നാൽപ്പത്തിയഞ്ചുകാരനായ തെമുർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

News18 Malayalam | news18
Updated: November 13, 2019, 7:49 AM IST
യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർക്ക് യുകെയില്‍ 16 മാസം തടവ്
Jail
  • News18
  • Last Updated: November 13, 2019, 7:49 AM IST
  • Share this:
ലണ്ടന്‍: ടാക്സി യാത്രക്കാരിയായ യുവതിയെ ലൈംഗികമായ ഉപദ്രവിച്ച ഇന്ത്യൻ വംശജന് പതിനാറുമാസം തടവു ശിക്ഷ വിധിച്ച് യുകെ കോടതി. യൂബർ ടാക്സി ഡ്രൈവറായ തെമുർ ഷാ എന്നയാളെയാണ് രോഗാവസ്ഥയിൽ‌ അവശയായ യാത്രക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് കോടതി ശിക്ഷിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരിയിലാണ് 27 കാരിയായ യുവതി തെമുറിനെതിരെ പരാതി നൽകിയത്. കേസിൽ കഴിഞ്ഞ മാസം അവസാനത്തോടെയാണ് വിചാരണ ആരംഭിച്ചത്. ഒരാഴ്ച നീണ്ട വിചാരണയ്ക്കൊടുവിൽ നാൽപ്പത്തിയഞ്ചുകാരനായ തെമുർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

Also Read-കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്ഥലത്ത് നിന്നും കടന്ന യുവാവ് പൊലീസിൽ കീഴടങ്ങി

ഇക്കഴിഞ്ഞ ജനുവരിയിൽ ആരോഗ്യസ്ഥിതി വഷളായ നിലയിലായിരുന്നു യുവതി ടാക്സിയിൽ കയറിയത്. ഇവരുടെ അവസ്ഥ കണ്ട തെമുർ നിർബന്ധപൂർവം മുൻസീറ്റിൽ ഇരുത്തി. തീർത്തും അവശയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.

പ്രതിരോധിക്കാൻ പോലും കഴിയാത്ത നിലയിലായിരുന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച തെമുറിന്റെ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവുന്നതല്ല എന്നാണ് ശിക്ഷ വിധിച്ച വെസ്റ്റ് ലണ്ടൻ ക്രൗൺ കോർട്ട് ജഡ്ജ് പറഞ്ഞത്. രാത്രിയിൽ നിങ്ങളെ മാത്രം വിശ്വസിച്ചാണ് ഒരു യുവതി നിങ്ങളുടെ ടാക്സിയിൽ കയറിയതെന്ന കാര്യവും കോടതി പ്രതിയെ പ്രത്യേകം ഓർമിപ്പിക്കുകയും ചെയ്തു.

First published: November 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading