നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നവജാത ശിശുവിനെ ജനാല വഴി പുറത്തേക്കു ഏറിഞ്ഞു; ഇന്ത്യക്കാരിക്കെതിരെ അമേരിക്കയിൽ കേസ്

  നവജാത ശിശുവിനെ ജനാല വഴി പുറത്തേക്കു ഏറിഞ്ഞു; ഇന്ത്യക്കാരിക്കെതിരെ അമേരിക്കയിൽ കേസ്

  പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സബിതയെ പിടികൂടിയത്. യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   നവജാത ശിശുവിനെ ബാത്ത്റൂം ജനാല വഴി പുറത്തേക്കു വലിച്ചെറിഞ്ഞതിന് യുഎസിലെ 23 കാരിയായ ഇന്ത്യൻ വംശജയ്ക്കെതിരെ കൊലപാതകശ്രമത്തിന് കേസ്. ന്യൂയോർക്കിലെ ക്വീൻസ് നിവാസിയായ സബിത ദുക്രം ശനിയാഴ്ച കുളിക്കുന്നതിനിടെ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് പരിഭ്രാന്തയായി കുഞ്ഞിനെ ജനാല വഴി പുറത്തെ ഇടവഴിയിലേക്ക് വലിച്ചെറിഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

   സംഭവം മറ്റുള്ളവരെ അറിയിക്കുന്നതിനുപകരം, സബിത വാഷ്‌റൂം വൃത്തിയാക്കുകയും ചെയ്തു. ബാത്ത് റൂമിൽ കുളിച്ചുകൊണ്ടു നിൽക്കവെയായിരുന്നു പ്രസവം നടന്നത്. തികച്ചും അപ്രതീക്ഷിതമായ സംഭവത്തിൽ ഞെട്ടിത്തരിച്ചുപോയ സബിത കുട്ടിയെ ജനാല വഴി പുറത്തേക്ക് എറിയുകയായിരുന്നു. പിന്നീട് കുളിച്ചശേഷം സബിത ഉറങ്ങാൻപോയി. അന്വേഷണ ഉദ്യോഗസ്ഥരോട് സബിത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

   Also Read- അച്ഛനും അമ്മയ്ക്കും വീണ്ടും കല്യാണം കഴിക്കാൻ ഒമ്പതു വയസുള്ള മകനെ കിട്ടിയ കാശിന് വിറ്റു

   വീഴ്ചയിൽ ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. പിന്നീട് പോലീസിനെ അറിയിക്കുകയും ചെയ്തു. മസ്തിഷ്ക രക്തസ്രാവം, തലച്ചോറിന്റെ വീക്കം, തലയോട്ടിയിലെ ഒടിവ് തുടങ്ങി നിരവധി പരിക്കുകൾ കുഞ്ഞിന് സംഭവിച്ചിട്ടുണ്ട്.

   ഉടൻ തന്നെ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സബിതയെ പിടികൂടിയത്. യുവതിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
   Published by:Anuraj GR
   First published:
   )}