• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊച്ചുപെൺകുട്ടികളുടെ കയ്യിൽ പിടിച്ചു; ഇന്ത്യൻ വിദ്യാർത്ഥി ഓസ്ട്രേലിയയിൽ വിചാരണ നേരിടുന്നു

കൊച്ചുപെൺകുട്ടികളുടെ കയ്യിൽ പിടിച്ചു; ഇന്ത്യൻ വിദ്യാർത്ഥി ഓസ്ട്രേലിയയിൽ വിചാരണ നേരിടുന്നു

പാർക്കിൽവെച്ച് രണ്ടും മൂന്നും വയസുള്ള പെൺകുട്ടികളുടെ കൈയിൽ പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തെന്നാണ് കേസ്

Indian Student_sydney : SBS

Indian Student_sydney : SBS

  • News18
  • Last Updated :
  • Share this:
    സിഡ്നി: പാർക്കിൽവെച്ച് കൊച്ചുപെൺകുട്ടികളുടെ കൈയിൽ പിടിച്ചതിന് ഇന്ത്യൻ വിദ്യാർഥി ഓസ്ട്രേലിയയിൽ വിചാരണ നേരിടുന്നു. 18കാരനായ സച്ചിൻ ശർമ്മയെയാണ് ന്യൂ സൌത്ത് വെയ്ൽസ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പാർക്കിൽവെച്ച് രണ്ടും മൂന്നും വയസുള്ള പെൺകുട്ടികളുടെ കൈയിൽ പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തെന്നാണ് സച്ചിൻ ശർമ്മയ്ക്കെതിരായ കേസ്.

    പാർക്കിൽവെച്ച് കുട്ടികളെ എടുത്ത സച്ചിൻ ശർമ്മ മാതാപിതാക്കളിൽനിന്ന് മാറ്റിയെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ അമ്മ ഉടൻ പൊലീസിനെ അറിയിക്കുകയും, പൊലീസ് എത്തി സച്ചിൻ ശർമ്മയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

    ഇദ്ദേഹത്തെ ബർവുഡ് ലോക്കൽ കോടതിയിൽ ഹാജരാക്കി. സോപാധിക ജാമ്യം ലഭിച്ചെങ്കിലും ഓഗസ്റ്റ് എട്ടിന് വീണ്ടും ഹാജരാകാൻ ശർമ്മയോട് കോടതി നിർദേശിച്ചിട്ടുണ്ട്. കൂടാതെ സച്ചിൻ ശർമ്മയുടെ പാസ്പോർട്ട് പിടിച്ചെടുക്കാനും പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
    First published: