നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 'യുഎസ്ബി' കില്ലർ ഉപയോഗിച്ച് കോളെജിലെ കമ്പ്യൂട്ടറുകൾ നശിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥിക്ക് യുഎസിൽ പത്ത് വർഷം തടവ്

    'യുഎസ്ബി' കില്ലർ ഉപയോഗിച്ച് കോളെജിലെ കമ്പ്യൂട്ടറുകൾ നശിപ്പിച്ചു; ഇന്ത്യൻ വിദ്യാർഥിക്ക് യുഎസിൽ പത്ത് വർഷം തടവ്

    50ൽ അധികം കമ്പ്യൂട്ടറുകളാണ് തകർത്തത്. ഏതാണ്ട് 58,000 ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.

    (Photo for representation. Image: Reuters)

    (Photo for representation. Image: Reuters)

    • News18
    • Last Updated :
    • Share this:
      ന്യൂയോർക്ക്: ന്യൂയോർക്കിലെ ആൽബനിയിൽ കോളെജിലെ കമ്പ്യൂട്ടറുകൾ യുഎസ്ബി കില്ലർ എന്ന ഉപകരണം ഉപയോഗിച്ച് തകർത്ത ഇന്ത്യൻ വിദ്യാർഥിക്ക് പത്ത് വർഷം തടവ് ശിക്ഷ. 50ൽ അധികം കമ്പ്യൂട്ടറുകളാണ് തകർത്തത്. ഏതാണ്ട് 58,000 ഡോളറിന്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.

      also read: സംഘർഷം: ലിബിയയിലെ ഇന്ത്യക്കാർ എത്രയും വേഗം മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

      വിശ്വനാഥ് അകുതോത എന്ന 27കാരനെയാണ് ശിക്ഷിച്ചത്. വിദ്യാർഥി വിസയിലാണ് ഇയാൾ അമെരിക്കയിലെത്തിയത്. ഈ വർഷം ഫെബ്രുവരിയിൽ നോർത്ത് കരോലിനയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

      പത്ത് വർഷം ശിക്ഷയും 250,000 ഡോളർ പിഴയും വിധിച്ചിട്ടുണ്ട്. കോളേജ് ഓഫ് സെന്റ് റോസിന്റെ ഉടമസ്ഥതയിലുള്ള കമ്പ്യൂട്ടറുകളാണ് ഇയാൾ നശിപ്പിച്ചത്. ആഗസ്റ്റിലാണ് ഇയാൾക്ക് ശിക്ഷ വിധിച്ചത്. 66 കമ്പ്യൂട്ടറുകളിൽ യുഎസ്ബി കില്ലർ ഇൻസേർട്ട് ചെയ്തതായി ഇയാൾ പറഞ്ഞു.

      മനഃപൂർവമാണ് ഇങ്ങനെ ചെയ്തതെന്നാണ് ഇയാൾ പറഞ്ഞത്. കമ്പ്യൂട്ടറുകൾ നശിപ്പിക്കുന്നത് സ്വന്തം ഐഫോണിൽ പകർത്തുകയും ചെയ്തു. ഓരോ കമ്പ്യൂട്ടറിനെയും നശിപ്പിക്കുന്നതിന് മുമ്പ് ഇതിനെ കൊല്ലാൻ പോകുന്നു എന്നൊക്കെ ഇയാൾ പറയുന്നുണ്ടായിരുന്നു. 58470 ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ഇത് നൽകാൻ തയ്യാറാണെന്നും ഇയാൾ അറിയിച്ചിട്ടുണ്ട്.

      First published: