ഇന്ത്യൻ യുവതിയും രണ്ട് മക്കളും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്.

News18 Malayalam | news18
Updated: October 30, 2020, 11:12 PM IST
ഇന്ത്യൻ യുവതിയും രണ്ട് മക്കളും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
Seema Bhanu
  • News18
  • Last Updated: October 30, 2020, 11:12 PM IST
  • Share this:
ഡബ്ലിൻ: ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് ബാലന്റീറിലെ വസതിയിലാണ് 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും വയസുള്ള അവരുടെ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകമാണെന്ന് സംശയം ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.

ബംഗളൂരു സ്വദേശിയായ സീമ ബാനു, 11 വയസുള്ള മകൾ അസ്ഫിറ റിസ, ആറു വയസുള്ള മകൻ ഫൈസാൻ സയീദ് എന്നിവരാണ് മരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. അതേസമയം, മൂന്നു പേരുടെയും മരണം 'ദുരൂഹം' എന്ന വിഭാഗത്തിലാണ് പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡ് പൊലീസായ ഗാർഡയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നത്.

You may also like:'കല്യാണം കഴിക്കാൻ വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ട' - അലഹബാദ് ഹൈക്കോടതി [NEWS]വീടിനു മുന്നിൽ രക്തത്തിൽ കുളിച്ച് മനുഷ്യശരീരങ്ങൾ; കവറിൽ പൊതിഞ്ഞ് ശവം, പൊലീസ് കുതിച്ചെത്തി [NEWS] 'ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല, എല്ലാക്കാലത്തും ചേർത്ത് പിടിക്കും': ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി CPM നേതാവ് [NEWS]

അതേസമയം, ഭർത്താവിൽ നിന്ന് സീമയ്ക്ക് അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി സീമയെയും കുട്ടികളെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണം ബുധനാഴ്ച മാത്രമാണ്‌ പൊലീസ് അറിഞ്ഞത്.ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ബാലന്റീർ എജ്യുക്കേറ്റ് ടുഗെദർ നാഷണൽ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
Published by: Joys Joy
First published: October 30, 2020, 11:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading