നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • സിംഗപ്പൂരിൽ മൂന്നര കോടി രൂപയുടെ തട്ടിപ്പ്; ഇന്ത്യക്കാരിയായ യുവതിക്ക് ആറ് വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി

    സിംഗപ്പൂരിൽ മൂന്നര കോടി രൂപയുടെ തട്ടിപ്പ്; ഇന്ത്യക്കാരിയായ യുവതിക്ക് ആറ് വർഷം ജയിൽ ശിക്ഷ വിധിച്ച് കോടതി

    മുമ്പത്തെ കേസുകളിൽ ജയിലിലായിരുന്ന കവീന 2015 ഒക്ടോബറിലാണ് പുറത്തിറങ്ങിത്. 2016 ഓഗസ്റ്റ് മുതൽ വീണ്ടും ത‌ട്ടിപ്പ് ആരംഭിച്ചു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Last Updated :
    • Share this:
      ആറ് ലക്ഷം സിംഗപ്പൂർ ഡോളർ ഏകദേശം മൂന്നര കോടി രൂപ വിവിധ ആളുകളിൽ നിന്ന് തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരിയായ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. 42 വയസുകാരിയായ കവീന ജയകുമാർ എന്ന യുവതിക്ക് ആറ് വർഷത്തിലധികം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

      കവീന ഇതുവരെ 9 ലക്ഷത്തിലധികം സിംഗപ്പൂർ ഡോളർ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. എട്ട് വർഷത്തിനിടെ മൂന്നാം തവണയാണ് കവീന ജയിലിലാകുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്ത തട്ടിപ്പിൽ ഏറ്റവും വലിയ തുകയുടെ തട്ടിപ്പാണ് ഇപ്പോൾ  ചെയ്തിരിക്കുന്നത്.

      Also Read കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ക്രിക്കറ്റ് താരം സുരേഷ് റെയ്നയും സുസൈൻ ഖാനും അറസ്റ്റിൽ

      മുമ്പത്തെ കേസുകളിൽ ജയിലിലായിരുന്ന കവീന 2015 ഒക്ടോബറിലാണ് പുറത്തിറങ്ങിത്. 2016 ഓഗസ്റ്റ് മുതൽ വീണ്ടും ത‌ട്ടിപ്പ് ആരംഭിച്ചു. 2016 നും 2018 നും ഇടയിൽ 9 ലക്ഷം സിംഗപ്പൂർ ഡോളറിലധികം പണം തട്ടിപ്പ് നടത്തിയെന്നാണ് സൂചന. മറ്റൊരു സ്ത്രീ തന്നെ ഏൽപ്പിച്ച 15,000 സിംഗപ്പൂർ ഡോളർ ദുരുപയോഗം ചെയ്തതായും യുവതി കോടതിയിൽ സമ്മതിച്ചു.

      ഒരു സ്വകാര്യ ട്രാവൽ ഏജൻസിയിൽ നിന്നും ‌ടിക്കറ്റുകൾ വാങ്ങിയ യുവതി അത് ഓൺലൈനിൽ വിൽപനക്ക് വെക്കുന്നതിന് മുമ്പ് തന്നെ വിറ്റഴിക്കും. എന്നാൽ ഈ തുക തിരിച്ചടക്കാതെ കബളിപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. നിരവധി ടിക്കറ്റുകൾ ഏജൻസിയിൽ നിന്നും ഒരുമിച്ച് എടുത്താണ് തട്ടിപ്പ് നടത്തിയത്.
      Published by:user_49
      First published: