വയനാട്: മോഷ്ടിക്കാന്‍ കയറിയ കടയില്‍ നിന്ന് ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നിരാശ കുറിപ്പെഴുതിവെച്ച കള്ളനെ പൊലീസ് പിടികൂടി. കുപ്രസിദ്ധ മോഷ്ടാവ് പുല്‍പ്പള്ളി ഇരുളം മണല്‍വയല്‍ കളിപറമ്പില്‍ വിശ്വരാജ് (40) ആണ് പിടിയിലായത്. കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ പ്രതി മോഷണം നടത്തിയിരുന്നു. ഇതില്‍ ഒരു കടയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നതോടെയാണ് കുറിപ്പെഴുതിവെച്ചത്.
'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയിട്ടിത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു' എന്നായിരുന്നു കുറിപ്പ്. സമീപത്തുള്ള രണ്ടു കടകളിലും കള്ളന് കയറിയിരുന്നു. ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും മോഷ്ടിച്ചിരുന്നു.
ശനിയാഴ്ച വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കിടെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ എം എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കഴിഞ്ഞദിവസം കല്പറ്റയിലെ പ്ലേ സ്കൂളില്‍ നിന്ന മൊബൈല്‍ ഫോണും വാച്ചും ഇയാള്‍ മോഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ മാനന്തവാടിയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.
വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന വിധേയമാക്കി വിശ്വരാജ് ആണെന്ന് ഉറപ്പ് വരുത്തി ആശുപത്രി അധികൃതരുടെ അനുമതിയോടെയാണ് പ്രതിയെ പിടികൂടിയത്.
മാനന്തവാടി സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലാത്തതിനാല്‍ നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കല്‍പ്പറ്റ പൊലീസിന് പ്രതിയെ കൈമാറുകയും ചെയ്തു. എഎസ്ഐ മോഹന്‍ദാസ്, സിപിഒമാരായ നിഥിന്, അജീഷ് കുനിയില്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.