• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെടുത്തു

news18india
Updated: December 7, 2018, 5:39 PM IST
നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെടുത്തു
news18india
Updated: December 7, 2018, 5:39 PM IST
ഇടുക്കി: വണ്ടിപ്പെരിയാർ ചോറ്റുപാറ പെരിയാർ കൈത്തോട്ടിൽ വണ്ടിപെരിയാർ സെന്‍റ്. ജോസഫ് സ്കൂളിന് സമീപത്ത് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടു കൂടിയാണ് പെരിയാർ തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ നവജാത ശിശുവിനെ കണ്ടത്. സമീപത്തെ ഹോട്ടലിലെ തൊഴിലാളിയാണ് മൃതദേഹം കണ്ടെടുത്തത്.

തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കട്ടപ്പന ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തുകയും മൃതദേഹം എടുക്കുകയും ചെയ്തു. ഏകദേശം മൂന്നു ദിവസം പ്രായം മാത്രമുള്ള പൂർണവളർച്ചയെത്തിയ പെൺകുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

'അത് ഒരു ആക്‌സിഡന്റായിരുന്നു'; ബുലന്ദ്ഷഹര്‍ കലാപത്തെക്കുറിച്ച് യോഗി
Loading...

തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മൃതശരീരം തോട്ടിൽ കിടക്കുന്നതറിഞ്ഞ് പ്രദേശത്തെ നിരവധിയാളുകളാണ് തടിച്ചുകൂടിയത്.

പ്രവാസി വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ഥ്യമാകുമോ?

എട്ടുവർഷം മുമ്പും സമാനമായ രീതിയിൽ വണ്ടിപ്പെരിയാറിൽ നവജാതശിശുവിന്‍റെ ജഡം കണ്ടെത്തിയിരുന്നു. ചോറ്റുപാറ പെരിയാർ തോട്ടിൽ വീണ്ടും പെൺകുഞ്ഞിന്‍റെ മൃതശരീരം കണ്ടത് പെരിയാറ്റിലെ മുഴുവൻ ജനങ്ങളെയും ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ്. കുറ്റക്കാരെ കണ്ടുപിടിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍