• HOME
 • »
 • NEWS
 • »
 • crime
 • »
 • Infant Dies | യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയില്‍

Infant Dies | യൂട്യൂബ് നോക്കി പ്രസവമെടുത്തു; കുഞ്ഞിന് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയില്‍

ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു യുവതി യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചത്.

 • Last Updated :
 • Share this:
  ചെന്നൈ: യൂട്യൂബ്(YouTube) വീഡിയോ നോക്കി പ്രസവമെടുത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. തമിഴ്‌നാട്ടിലെ(Tamil Nadu) ആര്‍ക്കോണത്തിനടുത്ത് നെടുമ്പള്ളി ഗ്രാമത്തിലാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമ്പുളി സ്വദേശി ലോകനാഥന്റെ ഭാര്യ ഗോമതി(28)യാണ് യൂട്യൂബ് നോക്കി പ്രസവമെടുക്കാന്‍ ശ്രമിച്ചത്.

  ഭര്‍ത്താവ് ലോകനാഥന്റെ പിന്തുണയോടെയായിരുന്നു യുവതി യൂട്യൂബ് വീഡിയോ അനുകരിച്ച് പ്രസവമെടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസംബര്‍ 13നായിരുന്നു ഡോക്ടര്‍മാര്‍ ഇവര്‍ക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. വേദന വരാത്തതിനാല്‍ ഇവര്‍ ആശുപത്രിയില്‍ പോകാതെ വീട്ടില്‍ വിശ്രമിച്ചു.

  എന്നാല്‍ ശനിയാഴ്ച യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. എന്നാല്‍ യൂട്യൂബ് വീഡിയോ നോക്കി പ്രസവിക്കാന്‍ ഗോമതിയും ലോകനാഥനും തീരുമാനിക്കുകയായിരുന്നു. ഇതിനായി യുവതിയുടെ സഹോദരിയുടെയും സഹായവും തേടി.

  എന്നാല്‍ കാര്യങ്ങള്‍ ഇവര്‍ക്ക് നിയന്ത്രിക്കാനായില്ല. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയും യുവതി ബോധരഹിതയുമായി. തുടര്‍ന്ന് ഗോമതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു.

  Also Read-Arrest | നടി പാര്‍വതി തിരുവോത്തിനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തയാള്‍ അറസ്റ്റില്‍

  Arrest| തൃശൂരിൽ ബംഗാളി യുവാവിനെ കൊന്നത് ഭാര്യാ കാമുകൻ; ഭാര്യ നൽകിയ പരാതിയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതകം

  തൃശൂർ (Thrissur) പെരിഞ്ചേരിയിൽ (Perinchery) ബംഗാളി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ വൻ വഴിത്തിരിവ്. വീട്ടുവഴക്കിനെത്തുടർന്ന് താൻ അബദ്ധത്തിൽ അടിച്ചപ്പോൾ ഭർത്താവ് കൊല്ലപ്പെട്ടതാണെന്ന ഭാര്യയുടെ വാദമാണ് പൊളിഞ്ഞത്. കാമ‍ുകനാണ് കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പൊലീസ് കണ്ടെത്തി. പെരിഞ്ചേരിയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ രേഷ്മാ ബീവി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

  സ്വർണാഭരണ നിർമാണത്തൊഴിലാളിയായ ബംഗാൾ ഹുബ്ലി ഫര‍ീദ്പൂർ സ്വദേശി മന്‍സൂർ മാലിക്ക് (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ രേഷ്മ ബീവി (40) പൊലീസിന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ തന്നെ രേഷ്മയുടെ വാദങ്ങളിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ ഭർത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാൾ സ്വദേശി ബീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം.

  Also Read-Drugs| മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

  എന്നാൽ, ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യഥാർഥ സത്യങ്ങൾ പുറത്തുവന്നത്. താനും ബീരുവും അടുപ്പത്തിലായിരുന്നുവെന്ന് രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്റെ സമ്മതത്തോടെ ബീരു, മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവൻ ശുചിമുറിയിൽ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകിൽ കുഴിയെടുത്ത് മൂടി. ഇരുവരും ഒന്നിച്ചു ജീവിക്കാൻ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തുകയാണ്.
  Published by:Jayesh Krishnan
  First published: