• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | 'പുഷ്പ' പ്രേരണയായി; മൂന്നു കുട്ടികള്‍ യുവാവിനെ കുത്തിക്കൊന്നു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

Murder | 'പുഷ്പ' പ്രേരണയായി; മൂന്നു കുട്ടികള്‍ യുവാവിനെ കുത്തിക്കൊന്നു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുപ്രസിദ്ധി നേടാനും ഇവര്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

  • Share this:
    ന്യൂഡല്‍ഹി: സിനിമ കണ്ട പ്രേരണയില്‍ 24 കാരനെ കുത്തിക്കൊലപ്പെടുത്തി മൂന്നു കുട്ടികള്‍. പുഷ്പ പോലുള്ള സിനിമകള്‍ കണ്ട പ്രേരണയിലാണ് കൊലപാതകം. കുപ്രസിദ്ധി നേടുന്നതിന് യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു.

    ഡല്‍ഹിയിലെ ജഹാംഗീര്‍പുരി മേഖലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളാണ് കൊലപാതകം നടത്തിയത്. തെലുങ്കു ചിത്രമായ പുഷ്പ കണ്ടതിന്റെ പ്രചോദനമാണ് കൊലപാതകം ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കുപ്രസിദ്ധി നേടാനും ഇവര്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

    ഒരു കടയിലെ ജോലിക്കാരനാണ് കൊല്ലപ്പെട്ട യുവാവ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസിന് തുമ്പായത്. പ്രതികളായ കുട്ടികള്‍ അവരെ തന്നെ ബദ്‌നാം സംഘം എന്നാണ് വിളിച്ചത്. പുഷ്പയില്‍ മുഖ്യ കഥാപാത്രത്തെ അനുകരിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

    Also Read-Actress Attack Case | ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പ്രത്യേക സിറ്റിംഗ്; നേരിട്ട് വാദം കേൾക്കും

    പുഷ്പ പോലുള്ള ചിത്രങ്ങള്‍ കണ്ടതുവഴി ഗാങ്സ്റ്റര്‍മാരുടെ ജീവിതരീതി തങ്ങളെ വളരെയധികം സ്വാധീനിച്ചതായി കുട്ടികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

    Arrest | 73 കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദനം; കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍

    കൊച്ചി: വയോധികയായ അമ്മയെ കൊലപ്പെടുത്താന്‍ (Murder Attempt) ശ്രമിച്ച മകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കര തുരുത്തിപ്പുറം സ്വദേശി ഫ്രാന്‍സിസിനെയാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

    കഴിഞ്ഞ 17-ാം തീയതി രാത്രി 8 മണിക്കാണ് സംഭവം. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതി ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. തന്നെ അമ്മ വീട്ടുജോലികളിലടക്കം സഹായിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇയാള്‍ അമ്മയെ മര്‍ദ്ദിച്ച് മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയില്‍ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു.

    Also Read-Theft | വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയെ വിവാഹം കഴിക്കാൻ മോഷണം നടത്തിയ യുവാവ് അറസ്റ്റിൽ

    മര്‍ദ്ദിച്ചതിന് ശേഷം ഫ്രാന്‍സിസ് വീടിന്റെ വാതിലും, ടെലിവിഷനും അടിച്ചു തകര്‍ത്തു. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ കോട്ടയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.
    Published by:Jayesh Krishnan
    First published: