• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പിറന്നാളുകാരനെ ഞെട്ടിക്കാൻ ആമസോണിൽ ഓർഡർ ചെയ്തത് ക്യാമറ, പെട്ടി തുറന്നപ്പോൾ ശരിക്കും ഞെട്ടി, കിട്ടിയത് ബാർ സോപ്പ്

news18india
Updated: May 24, 2018, 8:09 PM IST
പിറന്നാളുകാരനെ ഞെട്ടിക്കാൻ ആമസോണിൽ ഓർഡർ ചെയ്തത് ക്യാമറ, പെട്ടി തുറന്നപ്പോൾ ശരിക്കും ഞെട്ടി, കിട്ടിയത് ബാർ സോപ്പ്
news18india
Updated: May 24, 2018, 8:09 PM IST
തിരുവനന്തപുരം: ബുധനാഴ്ച ആയിരുന്നു നിസാമുദിന് 24 വയസ് തികഞ്ഞത്. സർപ്രൈസ് സമ്മാനമായി സുഹൃത്ത് ആമസോണിൽ ഓർഡർ ചെയ്തത് ഒരു ഡി എസ് എൽ ആർ ക്യാമറ. കാനൺ EOS 1300D ആയിരുന്നു നിസാമിന് സമ്മാനമായി നൽകാൻ സുഹൃത്ത് ഓർഡർ നൽകിയത്. കുറച്ച് വൈകിയാണെങ്കിലും പിറന്നാൾ കഴിഞ്ഞ പിറ്റേദിവസം സമ്മാനമെത്തി.

ആകാംക്ഷയോടെ പെട്ടി തുറന്നപ്പോൾ ആദ്യം കിട്ടിയത് കാമറ ബാഗ്, ബില്ലും ഗൈഡ് ബുക്കും എല്ലാമുണ്ട്. എന്നാൽ, കാമറയ്ക്കായി നോക്കിയപ്പോൾ കിട്ടിയത് ബാർ സോപ്പ്. പിറന്നാൾ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞതിനാൽ ഞെട്ടലിന്‍റെ ആഘാതത്തിന് കുറച്ച് കുറവുണ്ടായി.



മേയ് 21 ആം തിയതി തിങ്കളാഴ്ച ആയിരുന്നു കാനൺ EOS 1300D ഓർഡർ ചെയ്തത്. 23,020 രൂപയാണ് മൊത്തമായത്. കാനൺ EOS 1300D 18MP ഡിജിറ്റൽ എസ് എൽ ആർ ക്യാമറ, 18 - 55 എംഎം ലെൻസ്, 16 ജിബി കാർഡ്, കാർഡിനുള്ള ബോക്സ് എന്നിവയാണ് ഓർഡർ ചെയ്തത്. എന്നാൽ, കാമറ ബാഗും ബില്ലും ഗൈഡ് ബുക്കും മാത്രമായിരുന്നു പെട്ടി പൊട്ടിച്ചപ്പോൾ ഉണ്ടായിരുന്നത്. ക്യാമറയ്ക്കും ലെൻസിനും പകരം കിട്ടിയത് രണ്ടു കട്ട സോപ്പ്.

Loading...
ഏതായാലും, സംഭവം ആമസോണിനെ അറിയിച്ചു കഴിഞ്ഞു. കസ്റ്റമർ കെയറിൽ വിളിച്ചു പറയുകയും ചിത്രങ്ങൾ അടക്കം ആമസോണിന് മെയിൽ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് നിസാമുദിൻ പറഞ്ഞു. ആമസോണിൽ നിന്ന് തുടർ നടപടികൾക്കായി കാത്തിരിക്കുകയാണ് നിസാം, ശരിക്കുമുള്ള ക്യാമറയ്ക്കായി. ന്യൂസ് 18 കേരളയിലെ കോപ്പി എഡിറ്റർ കൂടിയാണ് നിസാമുദ്ദിൻ.
First published: May 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍