ഫ്രാൻസിലെ സെയിന്റ് ഇറ്റിയെനിലുള്ള ഇറ്റാലിയൻ റസ്റ്ററന്റാണ് കഫേ റോസ്സിനി. ഇവിടെ രുചികരമായ പിസ്സ ഉണ്ടാക്കുന്നത് ഷെഫ് പൗലോ ദിമിത്രിയോ ആണ്. കൊതിയൂറുന്ന പിസ്സയ്ക്ക് പേരുകേട്ട റസ്റ്ററന്റാണ് കഫേ റോസ്സിനി.
റസ്റ്ററന്റ് ഫെയ്മസായതോടെ റസ്റ്ററന്റ് ഉടമ പിസ്സ ഷെഫിനെ പുകഴ്ത്തി ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടു. ഒപ്പം അദ്ദേഹത്തിന്റെ ഒരു ചിത്രവും വെച്ചു. പിന്നീടാണ് കഥയിൽ ട്വിസ്റ്റുണ്ടാകുന്നത്. ഇന്റർപോൾ അടക്കം കഴിഞ്ഞ 16 വർഷമായി അന്വേഷിച്ചു കൊണ്ടിരിക്കുന്ന കൊടും ക്രിമിനൽ എഡ്ഗാർഡോ ഗ്രെക്കോ ആയിരുന്നു കൊതിയൂറുന്ന പിസ്സ ഉണ്ടാക്കുന്ന ഷെഫ്.
Also Read- പത്തനംതിട്ടയിലെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് 20,000 രൂപ വിലയുള്ള ഇ-പോസ് മെഷീനുമായി പ്രതി മുങ്ങി
16 കൊല്ലം മുമ്പ് രണ്ടു പേരെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്ന് മൃതദേഹങ്ങൾ ആസിഡ് ഒഴിച്ച് നശിപ്പിച്ചെന്നാണ് എഡ്ഗാർഡോയ്ക്കെതിരെയുള്ള കേസ്. ഇറ്റലിയിൽ 1990 കളിൽ നടന്ന ഒരു മാഫിയ ഏറ്റുമുട്ടലിന്റെ ഭാഗമായിട്ടായിരുന്നു എഡ്ഗാർഡോ ഈ കൊലപാതകങ്ങൾ നടത്തിയത്. 2006 ൽ ഈ കുറ്റത്തിന് ഇയാൾക്ക് ഇറ്റാലിയൻ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.
Also Read- മൂന്ന് സഹോദരിമാർക്കും കൂടി ഒരു ഭർത്താവ്; മൂന്നും പ്രണയവിവാഹം
എന്തായാലും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കൊലയാളിയെ തിരിച്ചറിഞ്ഞ ഇന്റർപോൾ ഉടൻ തന്നെ ഷെഫിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മൂന്ന് വർഷമായി റസ്റ്ററന്റിൽ പിസ്സ ഷെഫായി ജോലി ചെയ്തു വരികയായിരുന്നു എഡ്ഗാർഡോ. ലോകത്തിൽ തന്നെ ഏറ്റവും ശക്തമായ കൊക്കെയ്ൻ കള്ളക്കടത്തു സംഘമാണ് എഡ്ഗാർഡോ ഉൾപ്പെട്ട ഇറ്റാലിയൻ സംഘം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.