HOME » NEWS » Crime » INTERPOL ISSUES RED NOTICE AGAINST SELF STYLED GODMAN VIRENDER DEO DIXIT FOR SEXUALLY ABUSING MINOR GIRLS

ആശ്രമത്തില്‍ പെണ്‍കുട്ടികൾക്ക് പീഡനം; ഒളിവിൽ പോയ 'ആൾദൈവ'ത്തെ തിരഞ്ഞ് ഇന്‍റർപോൾ

സിബിഐ അന്വേഷിച്ച സംഭവത്തിൽ കേസ് ഫയൽ ചെയ്തതിന് പിന്നാലെ തന്നെ ഒളിവിൽ പോയ ദീക്ഷിതിനെക്കുറിച്ച് ഇതുവരെ ഒരു സൂചനകൾ പോലും ലഭിച്ചിട്ടില്ല.

News18 Malayalam | news18-malayalam
Updated: March 11, 2021, 11:05 AM IST
ആശ്രമത്തില്‍ പെണ്‍കുട്ടികൾക്ക് പീഡനം; ഒളിവിൽ പോയ 'ആൾദൈവ'ത്തെ തിരഞ്ഞ് ഇന്‍റർപോൾ
File photo of Virender Deo Dixit
  • Share this:
ന്യൂഡൽഹി: ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽ പോയ സ്വയം പ്രഖ്യാപിത 'ആൾദൈവ'ത്തിനെതിരെ ഇന്‍റർപോളിന്‍റെ റെഡ് നോട്ടീസ്. ഡൽഹി രോഹിണിയിലെ 'ഐശ്വര്യ ആധ്യാത്മിക് വിദ്യാലയ' ആശ്രമത്തിലെ വീരേന്ദര്‍ ദിയോ ദീക്ഷിതിനെതിരെയാണ് റെഡ് നോട്ടീസ്. ഇയാളുടെ ആശ്രമത്തില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളടക്കം നിരവധി പേർ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു പരാതി എന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് 79കാരനായ ദീക്ഷിത് ഒളിവിൽ പോയത്.

സിബിഐ അന്വേഷിച്ച സംഭവത്തിൽ കേസ് ഫയൽ ചെയ്തതിന് പിന്നാലെ തന്നെ ഒളിവിൽ പോയ ദീക്ഷിതിനെക്കുറിച്ച് ഇതുവരെ ഒരു സൂചനകൾ പോലും ലഭിച്ചിട്ടില്ല. നേരത്തെ തന്നെ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള ഇയാളെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപയാണ് വാഗ്ദാനം. എന്നിട്ടു പോലും ഒരു വിവരവും ലഭിച്ചിട്ടില്ല. അതേസമയം ദീക്ഷിത് അയൽരാജ്യമായ നേപ്പാളിലേക്ക് കടന്നുവെന്നും റിപ്പോർട്ടുണ്ട്.

Also Read-മക്കൾക്ക് നേരെ ലൈംഗിക അതിക്രമം; യുവതി ഭർത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടി

ഇന്‍റർപോൾ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ ഇയാൾ നേപ്പാളിലുണ്ടെങ്കിൽ നേപ്പാൾ അധികൃതർക്ക് തന്നെ കണ്ടെത്തി ഇന്ത്യക്ക് കൈമാറാം എന്നാണ് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

വീരേന്ദര്‍ ദിയോ ദീക്ഷിത് എന്ന ആൾദൈവം നടത്തുന്ന ആശ്രമത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ 2017 ൽ ഡൽഹി പൊലീസും ഡൽഹി വനിതാ കമ്മീഷനും ചേർന്നാണ് ഇയാളുടെ ആശ്രമങ്ങളിൽ റെയ്ഡ് സംഘടിപ്പിച്ചത്. ഇവിടെ തടവറയ്ക്ക് സമാനമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന 67 പേരെയാണ് അന്ന് രക്ഷപ്പെടുത്തിയത്. ഇതിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളായിരുന്നു. മതപ്രഭാഷണത്തിന്‍റെ മറവില്‍ വീട്ടുകാരെ പോലും കാണാൻ അനുവദിക്കാതെ, ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ ദുരിത സാഹചര്യത്തിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.



ഇതിന് പിന്നാലെ സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ആത്മീയ പഠനത്തിന്‍റെ പേരിൽ പെൺകുട്ടികളെ ആശ്രമത്തിലെത്തിച്ച് പീഡനങ്ങൾക്കിരയാക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും നടപടിയെടുക്കാത്തതിന് പൊലീസിനെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു അന്വേഷണം സിബിഐക്ക് കൈമാറിയത്.

ഡൽഹി രോഹിണിയിലെയും ഉത്തർപ്രദേശ് കാംപ്ലിയിലെയും ആശ്രമങ്ങളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിബിഐ ജൂൺ 2019ന് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
Published by: Asha Sulfiker
First published: March 11, 2021, 11:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories