നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അന്തര്‍സംസ്ഥാന കാര്‍ മോഷണസംഘം പിടിയില്‍; കണ്ടെടുത്തത് 21 വാഹനങ്ങള്‍

  അന്തര്‍സംസ്ഥാന കാര്‍ മോഷണസംഘം പിടിയില്‍; കണ്ടെടുത്തത് 21 വാഹനങ്ങള്‍

  5 കോടി രൂപ വില വരുന്ന 21 വാഹനങ്ങള്‍ സംഘത്തിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തു

  • Share this:
   ന്യൂഡല്‍ഹി:അന്തര്‍ സംസ്ഥാന കാര്‍ മോഷണ സംഘത്തെ ഡല്‍ഹി  പോലീസ് (Delhi Police)പിടികൂടി. സംഘത്തിലെ 4 പേരെയാണ് പോലീസ് പിടികൂടിയത്.

   ഡല്‍ഹി, മണിപ്പൂര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേണത്തില്‍ സംഘം പിടിയിലായത്. 5 കോടി രൂപ വില വരുന്ന 21 വാഹനങ്ങള്‍ സംഘത്തിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

   കൃഷ്ണ നഗറിലെ മുഹമ്മദ് ഇഖ്ലാഖി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടിച്ചത്.

   Murder| അച്ഛനൊപ്പം ചേർന്ന് ഭാര്യയുടെ കാമുകനെ കൊന്ന് യുവാവ്; ഇരുവരും പൊലീസ് പിടിയിൽ

   ഭാര്യയുടെ കാമുകനെന്ന് സംശയിക്കുന്നയാളെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവും പിതാവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ സിതാപൂരിലാണ് സംഭവം. അപകടമരണമാണെന്ന് കരുതിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതോടെയാണ് അച്ഛനും മകനും പിടിയിലായത്.

   ഈ വർഷം മെയിലായിരുന്നു യുവാവിന്റെ വിവാഹം. വിവാഹ ശേഷം ഭാര്യ രാത്രി സമയങ്ങളിൽ ഫോണിൽ ഏറെ നേരം സംസാരിക്കുന്നതും പുറത്തു പോയാൽ വൈകി തിരിച്ചു വരുന്നതുമാണ് സംശയത്തിന് കാരണമെന്ന് ചോദ്യം ചെയ്യലിൽ യുവാവ് പൊലീസിനോട് പറഞ്ഞു.

   ഇതുസംബന്ധിച്ച് ഭാര്യയുമായി നിരന്തരം യുവാവ് വഴക്കിട്ടിരുന്നു. ഇതിനിടയിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ ഇയാൾ കാണുകയും ചെയ്തു. മോഹിത് എന്നായിരുന്നു ഇയാളുടെ പേര്. ഈ സംഭവം താൻ അവഗണിക്കാൻ ശ്രമിച്ചെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും പരിഹസിക്കാൻ തുടങ്ങിയതോടെയാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.

   ബന്ധുക്കളുടെ പരിഹാസത്തിൽ പ്രകോപിതനായ യുവാവ് ഇക്കാര്യം പിതാവിനോട് പറഞ്ഞു. തുടർന്ന് ഇരുവരും ചേർന്ന് മോഹത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച നേരിട്ടു കണ്ട് സംസാരിക്കണമെന്നാവശ്യപ്പെട്ട് മോഹിത്തിനോട് വരാൻ പറഞ്ഞു. ഗോലാപൂർ-സീതാപൂർ അതിർത്തിയിൽ വെച്ച് അച്ഛനും മകനും ചേർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മോഹത്തിനെ കൊലപ്പെടുത്തുകയായിരുന്നു.

   ശേഷം അപകടമരണമാണെന്ന് വരുത്തി തീർക്കാൻ ബൈക്കിൽ മൃതദേഹം കഴറ്റിയ ശേഷം മരത്തിൽ കൊണ്ടിടിച്ചു. പോസ്റ്റുമോർടത്തിലാണ് കഴുത്തിൽ മൂർച്ചയുള്ള ആയുധം വെച്ച് മുറിച്ചതാണ് മരണകാരണമെന്ന് വ്യക്തമായത്. ഇതേ തുടർന്ന് അച്ഛനും മകനും അറസ്റ്റിലാകുകയായിരുന്നു.

   Also Read-Visa Scam | കൊല്ലത്ത് വിസ തട്ടിപ്പ്; വ്യത്യസ്ത സംഭവങ്ങളിൽ രണ്ടുപേർ അറസ്റ്റിൽ
   Published by:Jayashankar AV
   First published:
   )}