• HOME
  • »
  • NEWS
  • »
  • crime
  • »
  • അന്തർ സംസ്ഥാന ലഹരി കടത്ത്; തിരൂർ-ബാംഗ്ലൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

അന്തർ സംസ്ഥാന ലഹരി കടത്ത്; തിരൂർ-ബാംഗ്ലൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

മുൻപ് അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് നടപടി. പത്തോളം തവണ ബാംഗ്ലൂരിൽ നിന്നും  കേരളത്തിലേക്ക് ലഹരി കടത്തിയിട്ടുണ്ടെന്ന് പൊലീസ്

  • Share this:
    മലപ്പുറം: അന്തർ സംസ്ഥാന ലഹരി കടത്ത് കേസിൽ കൊണ്ടോട്ടി പോലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത് അന്തർ സംസ്ഥാന ബസ് സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറെ. തിരൂർ ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറായ താനൂർ കെ പുരം സ്വദേശി മുളന്തലപ്പാട്  രവീന്ദ്രൻ (47) ആണ് പിടിയിലായത്. 80 ലക്ഷത്തോളം വില വരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ  പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്.

    ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം ഇയാളെ ഉപയോഗിച്ച്  പത്തോളം തവണ വലിയ അളവിൽ ലഹരി ബാംഗ്ലൂരിൽ നിന്നും  കേരളത്തിലേക്ക് കടത്തിയിട്ടുണ്ട് എന്ന് ആണ് പോലീസ് പറയുന്നത്. രാത്രി സർവ്വീസ് നടത്തുന്ന അന്തർ സംസ്ഥാന ബസുകളിൽ പരിശോധന കുറവായതിനാലാണ് ലഹരി കടത്ത് സംഘം ഈ മാർഗ്ഗം ഉപയോഗിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്തത് റിമാന്റ് ചെയ്ത് കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 9 ആയി.
    Also Read- ലഹരി തലയ്ക്കു പിടിച്ച് ക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തി തുറന്ന് അകത്തു കയറിയ യുവാവിനെ നാട്ടുകാർ പിടികൂടി

    സെപ്റ്റംബർ 30 നാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റ് ഉണ്ടാകുന്നത്. മലപ്പുറം-കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി കടത്തി വന്നിരുന്ന അന്തർജില്ലാ ലഹരി കടത്തു സംഘത്തിലെ പ്രധാനികളെ ആണ് അന്ന് പിടികൂടിയത്.  ബാംഗ്ലൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും ആയിരുന്നു പ്രതികളെ പിടികൂടിയത്. കണ്ണൂർ കല്ലിയാട്  കൊശവൻവയൽ സ്വദേശി ഷിന്റു നിവാസിൽ വിഷ്ണു ( 28 ), കാസർകോട് പരപ്പ ബലാൽ സ്വദേശി കളരിക്കൽ പ്രവീൺ ( 24 ) മലപ്പുറം വഴിക്കടവ് മരുത സ്വദേശി കോലോത്തു പറമ്പിൽ നിഷാബ് (30) എന്നിവരാണ് അന്ന് പിടിയിലായത്.

    കൊണ്ടോട്ടി ഹിൽ ടോപ്പിൽ വച്ച് കഴിഞ്ഞ ദിവസം കാറിൽ കടത്തുകയായിരുന്ന 100 ഗ്രാമോളം എംഡിഎംഎയുമായി 5 പേരെ ജില്ലാ DANSAF പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്നു നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും  നൈജീരിയൻ സ്വദേശികളെ ഉപയോഗിച്ചാണ് സംഘം മയക്കുമരുന്ന് നിർമ്മിക്കുന്നത്.

    Also Read- കോട്ടയത്ത് കാറിൽ കടത്തിയ 105 കിലോ കഞ്ചാവ് പിടിച്ചെടുത്തു; പൊലീസ് പ്രതികളെ ഓടിച്ചിട്ട് പിടിച്ചത് സിനിമാ സ്റ്റൈലിൽ

    തുടർന്ന് ബാംഗ്ലൂരിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും മറ്റും കാരിയർമാരായി ഉപയോഗിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. ഒന്നര വർഷത്തോളമായി വളരെ കൂടിയ അളവിൽ സംഘം കേരളത്തിലേക്ക് മയക്കുമരുന്നു കയറ്റിയതായി പറയുന്നു. ഒരാഴ്ച മുൻപ്  എക്സൈസ് പിടികൂടിയ മഞ്ചേരി സ്വദേശികൾക്കും മഞ്ചേരി പോലീസ് 70 gm MDMA യുമായി പിടികൂടിയവർക്കും ഈ സംഘമാണ് മയക്കുമരുന്ന് എത്തിച്ച് നൽകിയതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

    2021 ൽ കോഴിക്കോട് ട്രയിനിൽ വച്ച് യാത്രക്കാരിയുടെ 5 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത കേസിലെ പ്രതിയാണ് പിടിയിലായ നിഷാബ്. പ്രതികളിൽ നിന്നും കഞ്ചാവ് കടത്തി കൊണ്ടുവരാൻ ഉപഗിച്ച കാറും കണ്ടെടുത്തിട്ടുണ്ട്.

    മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ  നിർദേശപ്രകാരം കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, കൊണ്ടോട്ടി എസ് ഐ നൗഫൽ, ജൂനിയർ എസ് ഐ ജിതിൻ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ DANSAF ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
    Published by:Naseeba TC
    First published: