കോൺഗ്രസ് നേതാവ് പ്രതിയായ പീഡനക്കേസ്; പണം വാഗ്ദാനം ചെയ്ത ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ അറസ്റ്റില്‍
കോൺഗ്രസ് നേതാവ് പ്രതിയായ പീഡനക്കേസ്; പണം വാഗ്ദാനം ചെയ്ത ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ അറസ്റ്റില്‍
പീഡനക്കേസില്‍ പ്രതിയായ ഡി.സി.സി മുൻ അംഗം ഒ.എം ജോര്‍ജിനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന കേസിലാണ് ഉമ്മറിനെ അറസ്റ്റു ചെയ്തത്.
കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് പ്രതിയായ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന ഉമ്മര്‍ കൊണ്ടോട്ടില് ആണ് അറസ്റ്റിലായത്. പീഡനക്കേസില്‍ പ്രതിയായ മുൻ ഡിസിസി അംഗം ഒ.എം ജോര്‍ജിനെ രക്ഷിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന കേസിലാണ് ഉമ്മറിനെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഉമ്മറിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായത്. ഉമ്മര്‍ കൊണ്ടോട്ടില് പണം വാഗ്ദാനം ചെയ്തെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേസിന്റെ അന്വേഷണഘട്ടത്തില്‍ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ജോര്‍ജ്ജ് കീഴടങ്ങിയിട്ടും ഉമ്മറിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ല. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഉദ്യഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഉമ്മറിനെതിരെ കേസെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.