• HOME
  • »
  • NEWS
  • »
  • crime
  • »
  • Actor assault case | നടിയെ അക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം

Actor assault case | നടിയെ അക്രമിച്ച കേസിൽ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണം

അന്വേഷണം നടത്തി റിപ്പോർട്ട് 20ന് സമർപ്പിക്കണമെന്ന് വിചാരണക്കോടതി

ബാലചന്ദ്രകുമാർ

ബാലചന്ദ്രകുമാർ

  • Share this:
    കൊച്ചി: നടിയെ അക്രമിച്ച കേസിൽ (female actor assault case) സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് 20ന് സമർപ്പിക്കണമെന്ന് വിചാരണക്കോടതി. ബാലചന്ദ്രകുമാറിൻ്റെ മൊഴി കോടതിയിൽ പ്രോസിക്യൂഷൻ  സമർപ്പിച്ചു. വിചാരണ നിർത്തിവെക്കണമെന്ന പ്രേസിക്യൂഷൻ്റെ ഹർജി 20ന് പരിഗണിക്കും.

    നടിയെ അക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി എറണാകുളത്തെ പ്രത്യേക കോടതിയിൽ ഇന്ന് പരിഗണനക്കെത്തിയെങ്കിലും 20-ാം തിയതിയിലേക്ക് മാറ്റി.

    സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടത്താനാണ് പ്രോസിക്യൂഷൻ ആവശ്യമുന്നയിച്ചത്. അതിനാൽ 20 വരെ സമയം അനുവദിച്ച കോടതി റിപോർട്ട് സമർപിക്കണമെന്നും നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു.

    ബാലചന്ദ്രകുമാറിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി കോടതിക്ക് കൈമാറി. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നിൽ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്റെ വാദം. കേസിലെ സാക്ഷികളും പ്രോസിക്യൂഷനും ഇന്ന് ഹാജരായില്ല. നിലവിലുള്ള പ്രോസിക്യൂട്ടർ രാജിവെച്ച സാഹചര്യത്തിൽ സർക്കാരിന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനുള്ള സാവകാശവും കോടതി നൽകി.

    നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  ഇരയായ നടി മുഖ്യമന്ത്രിക്ക് നടി കത്ത് നല്‍കിയിരുന്നു.  വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. കേസ് അട്ടിമറിക്കപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി പറയുന്നു. കേസിൽ ഇപ്പോഴുള്ള വെളിപ്പെടുത്തൽ നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ പുനഃരന്വേഷണം അനിവാര്യമാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതില്‍ തനിക്ക് ആശങ്കയുണ്ടെന്നും നടി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

    നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണക്കോടതിയിലാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുള്ള തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

    നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെന്നും കൈക്കൂലി നല്‍കിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയത്. ആയതിനാല്‍ കേസില്‍ സംവിധായകന്‍ ബാലചന്ദ്രനെ സാക്ഷിയാക്കിയുള്ള കൃത്യമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ആരെങ്കിലും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ അഭിപ്രായപ്പെട്ടതാണ്. വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കേസില്‍ ഇപ്പോൾ നിർണ്ണായക വഴിത്തിരിവുണ്ടായത്.

    വിചാരണ നിർത്തിവെച്ചു അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള  ഹർജിയിൽ ഉടനെ വിചാരണകോടതി ഉത്തരവ് പറയും. എന്നാൽ കേസിന്റെ വിചാരണ ഫെബ്രുവരി 16 നകം തീർക്കണമെന്ന സുപ്രീം കോടതി നിർദേശം നിലനിൽക്കുന്നതും പരിഗണിക്കേണ്ടി വരും. കേസില്‍ വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ മുൻപ് മേൽക്കോടതികളെ സമീപിച്ചിരുന്നു. എന്നാൽ ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി.

    കേസില്‍ ഏതാണ്ട് 140 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ നടൻ ദിലീപ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ബാലചന്ദ്രകുമാറും ചേർന്ന് ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് പുതിയ വെളിപ്പെടുത്തൽ എന്നാണ് പരാതിയിലെ ആരോപണം. വിചാരണ അട്ടിമറിക്കുന്നതിനാണ് ഈ നീക്കമെന്നും പരാതിയിൽ പറയുന്നുണ്ട്.
    Published by:user_57
    First published: