കൂടത്തായി കൊലപാതക പരമ്പര: ഒരാൾ കൂടി പ്രതിയാകും; സര്‍ക്കാര്‍ അനുമതി തേടി അന്വേഷണ സംഘം

കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയമ്മ ജോസഫ്, എം.എസ്.മാത്യു, പ്രജികുമാര്‍ എന്നിവര്‍ക്ക് പുറമെ വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജ് കുമാർ എന്നിവരാണ് കേസില്‍ നിലവിലെ പ്രതികള്‍.

News18 Malayalam | news18-malayalam
Updated: February 24, 2020, 11:46 AM IST
കൂടത്തായി കൊലപാതക പരമ്പര: ഒരാൾ കൂടി പ്രതിയാകും; സര്‍ക്കാര്‍ അനുമതി തേടി അന്വേഷണ സംഘം
News18
  • Share this:
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയമ്മ ജോസഫ്, എം.എസ്.മാത്യു, പ്രജികുമാര്‍ എന്നിവര്‍ക്ക് പുറമെ വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ. മനോജ് കുമാർ എന്നിവരാണ് കേസില്‍ നിലവിലെ പ്രതികള്‍. ഇവരെ കൂടാതെയാണ് ഒരാളെകൂടി പ്രതി ചേര്‍ക്കുവാന്‍ അന്വേഷണ സംഘം സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.

റോയ് തോമസ് കേസില്‍ കുന്നമംഗലത്തെ അഭിഭാഷകനായ സി. വിജയകുമാറിനെ അഞ്ചാം പ്രതിയാകുവാനാണ് നീക്കം. ഇദ്ദേഹത്തിന് നോട്ടറി എന്ന നിലയില്‍ നിയമസംരക്ഷണം ഉള്ളതിനാല്‍ പ്രതി ചേര്‍ക്കുവാന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമ സെക്രട്ടറിക്കാണ് അന്വേഷണ സംഘം അപേക്ഷ നല്‍കിയിരിക്കുന്നത്. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി തയാറാക്കിയ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകനാണ് അഡ്വ. സി. വിജയകുമാര്‍.

മനോജ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിജയകുമാര്‍ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒസ്യത്ത് വ്യാജമാണെന്ന് അറിഞ്ഞു തന്നെയാണ് നോട്ടറി സീല്‍ പതിച്ചതെന്നും റോയ് തോമസ് വധക്കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ടോം തോമസ് നേരിട്ട് ആവശ്യപ്പെട്ടതു പ്രകാരമാണ് സാക്ഷ്യപ്പെടുത്തിയതെന്നാണ് അഭിഭാഷകന്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ നല്‍കിയ മൊഴി.

Read Also- അവിഹിതബന്ധം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; ഒമ്പതു വയസുകാരനെ അമ്മ കൊന്നു

വിജയകുമാറിന്റെ ഓഫീസിലെ നോട്ടറി രജിസ്റ്ററില്‍ വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ തീയതിവെച്ച് ടോം തോമസിന്റെ വിലാസവും ഒപ്പും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഒപ്പ് വ്യാജമാണെന്ന് കണ്ണൂരിലെ റീജനല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സാക്ഷിയായിരുന്ന വിജയകുമാറിനെ പ്രതിചേര്‍ക്കുവാന്‍ പൊലീസ് സര്‍ക്കാരിന്റെ അനുമതി തേടിയത്‌.
First published: February 24, 2020, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading