കൂടത്തായി: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; കുടുംബാംഗങ്ങളുടെ ഡിഎൻഎയും പരിശോധിക്കും

പൊന്നാമറ്റം ടോം തോമസ്-അന്നമ്മ തോമസ് ദമ്പതികളുടെ മകൻ റോജോ തോമസിനെ അമേരിക്കയിൽനിന്ന് വിളിച്ചുവരുത്തും

news18-malayalam
Updated: October 8, 2019, 11:27 AM IST
കൂടത്തായി: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്; കുടുംബാംഗങ്ങളുടെ ഡിഎൻഎയും പരിശോധിക്കും
കൂടത്തായിയില്‍ മരിച്ചവര്‍: ടോം തോമസ്, അന്നമ്മ തോമസ്, റോയ് തോമസ്, മാത്യു മച്ചാടി, സിലി, അല്‍ഫോന്‍സ
  • Share this:
കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങളിൽ കൂടുതൽ കൃത്യത വരുത്താൻ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്ക്. കല്ലറകളിൽനിന്ന് പുറത്തെടുത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തും. കുടുംബാംഗങ്ങളുടെ ഡിഎൻഎയും പരിശോധിക്കും. ഇതിനായി പൊന്നാമറ്റം ടോം തോമസ്-അന്നമ്മ തോമസ് ദമ്പതികളുടെ മകൻ റോജോ തോമസിനെ അമേരിക്കയിൽനിന്ന് വിളിച്ചുവരുത്തും.

കൂടുതൽ കൃത്യത ഉറപ്പാക്കാൻ ഡിഎൻഎ, ഫോറൻസിക് പരിശോധനകൾ അമേരിക്കയിൽ നടത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. പരിശോധനകൾ അമേരിക്കയിൽ നടത്താമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മൃതദേഹങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുള്ളതിനാലാണ് ഡിഎൻഎ ടെസ്റ്റ് ഇവിടെ നടത്താൻ സാധിക്കാത്തത്. ഇതിനുള്ള സംവിധാനം അമേരിക്കയിൽ മാത്രമാണ് നിലവിലുള്ളത്. അതേസമയം അമേരിക്കയിൽ പരിശോധന നടത്താൻ സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. ഇതിനായി പൊലീസ് മേധാവി മുഖേന അന്വേഷണസംഘം ഉടൻ അനുമതി തേടും.

കുടുംബ കല്ലറയിൽനിന്ന് പുറത്തെടുത്ത മൃതദേഹ അവശിഷ്ടങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. ഇത് കൂടാതെ സയനൈഡിന്‍റെ അംശമുണ്ടോയെന്ന അറിയുന്നതിനുള്ള പരിശോധനകളും നടത്തും.

പൊന്നാമറ്റം കുടുംബത്തിലെ ആറ് മരണങ്ങളിൽ റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയത്. ഇതിൽ റോയിയുടെ ശരീരത്തിൽ സയനൈഡിന്‍റെ അംശം കണ്ടെത്തിയിരുന്നു. വിദഗ്ദ പരിശോധനകളിലൂടെ കൂടുതൽ മൃതദേഹ അവശിഷ്ടങ്ങളിൽ സയനൈഡിന്‍റെ അംശം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
First published: October 8, 2019, 11:27 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading