• HOME
  • »
  • NEWS
  • »
  • crime
  • »
  • Actor assault case | നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഇന്ന്; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടും

Actor assault case | നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഇന്ന്; അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടും

മുഖ്യപ്രതി പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിൻ്റെ ഹർജിയിലും ഇന്ന് വിധി പറയും

ദിലീപ്

ദിലീപ്

  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (female actor assault case) തുടരന്വേഷണം സംബന്ധിച്ച് അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയിൽ സമർപ്പിക്കും. മുഖ്യപ്രതി പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിൻ്റെ ഹർജിയിലും ഇന്ന് വിധി പറയും. പുതിയ തെളിവുകളുടെ സാഹചര്യത്തിലാണ് വിചാരണ കോടതി അന്വേഷണത്തിന് അനുമതി നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക വിചാരണ കോടതി അനുവദിച്ച സമയത്താണ് കേസിന്റെ ഗതിയെ തന്നെ നിർണ്ണയിക്കുന്ന പല സുപ്രധാന കാര്യങ്ങളും നടന്നത്. കേസിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി നൽകിയത് ഇതിൽ പ്രധാനപ്പെട്ടതാണ്. അന്വേഷണ സംഘത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് ഹൈക്കോടതി അനുവദിച്ചത്.

വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ദിലീപിനെ ഒന്നാം പ്രതിയാക്കി ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ ദിലീപിൻ്റെ  മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബാലചന്ദ്രകുമാറിൻ്റെ രഹസ്യമൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി തന്നെ നേരിട്ട് ആവശ്യപ്പെടുകയും ചെയ്തു.

ദിലീപിൻ്റെയും അനുജൻ്റെയും സുഹൃത്തുക്കളുടെയുമെല്ലാം  വീടുകളിൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്കുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഇതിൻ്റെയെല്ലാം പരിശോധനയും പുരോഗമിക്കുകയാണ്. കേസിൽ നിർണ്ണായകമാകുന്ന പല തെളിവുകളും കണ്ടെടുക്കുകയാണെന്നാണ് ക്രൈംബ്രാഞ്ചിൻ്റ പക്ഷം. ഇവർ ഇത് കോടതിയിൽ റിപ്പോർട്ടായി സമർപ്പിച്ച ശേഷം കൂടുതൽ സമയം അന്വേഷണത്തിന് ആവശ്യപ്പെടാനാണ് സാധ്യത. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതു സംബന്ധിച്ച അപേക്ഷയിൽ ഇന്ന് വിധിയുണ്ടാകും.

ഗൂഢാലോചന കേസിൽ ദിലീപിന്റെ ജാമ്യ ഹർജിയിൽ വെള്ളിയാഴ്ചയാണ് വിധി പറയുക. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് കൂടുതൽ സമയം അനുവദിച്ചത്. നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കമുള്ള പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാനായി മാറ്റിയത്. ജാമ്യ ഹർജികളിൽ വിശദമായ  മറുപടി നൽകാൻ പ്രോസിക്യൂഷൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കേസിൽ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളുടെയും അറസ്റ്റും അതുവരെ തടഞ്ഞിട്ടുണ്ട് .

ദിലീപിന്റെ സുഹൃത്തായ ശരത്തും ഈ കേസിൽ  മുൻകൂർ ജാമ്യപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയും മറ്റ് ജാമ്യ ഹർജികൾക്കൊപ്പം വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. കേസിലെ വി.ഐ.പി. ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ശരത്തിന്റെ ആലുവയിലെ വീട്ടിൽ  ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു.  നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന പോലീസുദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും മറ്റ് പ്രതികളും ചേർന്ന് ആലുവയിലെ വീട്ടിൽ വച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Summary: Investigation team will submit a report on the ongoing probe into the female actor assault case in the trial court today
Published by:user_57
First published: