• HOME
  • »
  • NEWS
  • »
  • crime
  • »
  • വെബ് സീരീസിലൂടെ പ്രശസ്തനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ്

വെബ് സീരീസിലൂടെ പ്രശസ്തനായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ്

അമിത് ലോധയുടെ ‘ബീഹാർ ഡയറീസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് സീരീസായ 'ഖാക്കി: ദി ബീഹാർ ചാപ്റ്റർ' പുറത്തിറക്കിയത്

നടൻ കരൺ തക്കർ അമിത് ലോധയ്‌ക്കൊപ്പം (IANS)

നടൻ കരൺ തക്കർ അമിത് ലോധയ്‌ക്കൊപ്പം (IANS)

  • Share this:

    നെറ്റ്ഫ്ലിക്സ് സീരീസിന്റെ (Netflix series) മറവിൽ അനധികൃത പണമിടപാട്, ബിഹാറിലെ ഐപിഎസ് ഉദ്യോഗസ്ഥൻ അമിത് ലോധയ്‌ക്കെതിരെ അഴിമതി കേസ്. അഴിമതി നിരോധന നിയമപ്രകാരമാണ് ലോധയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അമിത് ലോധയുടെ ‘ബീഹാർ ഡയറീസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് സീരീസായ ‘ഖാക്കി: ദി ബീഹാർ ചാപ്റ്റർ’ പുറത്തിറക്കിയത്. സാമ്പത്തിക നേട്ടങ്ങൾക്കായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.

    ക്രിമിനൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഇന്ത്യൻ പീനൽ കോഡിലെ 120 (ബി) വകുപ്പും 168 വകുപ്പും (പൊതുസേവകൻ നിയമവിരുദ്ധമായി വ്യാപാരത്തിൽ ഏർപ്പെടുന്നത്) ചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    ബിഹാർ പോലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നൽകിയ പരാതി പ്രകാരം, വെബ് സീരീസ് പുറത്തിറങ്ങിയതിന് ശേഷം പ്രശസ്തനായ ലോധ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കെ ‘ഫ്രൈഡേ സ്റ്റോറി ടെല്ലർ’ എന്ന പ്രൊഡക്ഷൻ ഹൗസുമായി കരാറിൽ ഏർപ്പെട്ടു.

    “ലോധ ഒരു പ്രശസ്ത എഴുത്തുകാരനല്ല. ഒരു പുസ്തകം എഴുതാനും വാണിജ്യ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കാനും അദ്ദേഹത്തിന് അധികാരമില്ല. ഈ വസ്തുതകൾ അവഗണിച്ച്, കള്ളപ്പണം വെളുപ്പിക്കുന്നതിനായി അദ്ദേഹം എഴുതിയ ‘ബീഹാർ ഡയറി’ എന്ന പുസ്തകം ‘ഖാക്കി ദി ബീഹാർ ചാപ്റ്റർ’ എന്ന വെബ് സീരീസിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചുവെന്നും പരാതിയിൽ പറയുന്നു.

    Also read: Ayisha movie | ആയിഷയായി നിറഞ്ഞാടാൻ മഞ്ജു വാര്യർ വരുന്നു; റിലീസ് 2023 ജനുവരിയിൽ

    ലോധ തന്റെ പുസ്തകത്തിന്റെ അവകാശം ഒരു രൂപയ്ക്ക് പ്രൊഡക്ഷൻ ഹൗസിന് നൽകുന്നതായി കരാറിൽ ഒപ്പിട്ടെങ്കിലും ഭാര്യയുടെ അക്കൗണ്ടിൽ 49 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായും പരാതിയിൽ പറയുന്നു.

    എഫ്‌ഐആർ പ്രകാരം, 2018 നവംബർ 2-ന് കരാർ ഒപ്പിടുന്നതിന് മുമ്പ് തന്നെ ലോധയുടെ ഭാര്യ കൗമിദിക്ക് 11.25 ലക്ഷം രൂപ ലഭിച്ചിരുന്നു. പിന്നീട് “2021 മാർച്ച് 7 മുതൽ സെപ്റ്റംബർ 13 വരെ അക്കൗണ്ടിലേയ്ക്ക് 38.25 ലക്ഷം രൂപ എത്തി” എന്നും പരാതിയിൽ പറയുന്നു. “ഫ്രൈഡേ സ്റ്റോറി ടെല്ലറുടെ അക്കൗണ്ടിൽ നിന്ന് കൗമുദി ലോധയുടെ അക്കൌണ്ടിലേയ്ക്ക് പതിവായി ഇടപാടുകൾ നടന്നിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

    വസ്തു പോക്കുവരവ് ചെയ്തു നല്‍കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ കഴിഞ്ഞ വർഷം വിജിലന്‍സ് പിടിയിലായത് വാർത്തയായിരുന്നു.അപേക്ഷ നല്‍കിയപ്പോള്‍ പ്രമാണത്തില്‍ ചില തടസങ്ങള്‍ ഉണ്ടെന്നു പറഞ്ഞ് 5000 രൂപയുമായി വരാന്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണം നല്‍കാന്‍ നിര്‍വാഹമല്ലെന്ന് പറഞ്ഞപ്പോള്‍ 3000 രൂപ കൊണ്ടുവരാന്‍ പറയുകയായിരുന്നു. തുടർന്ന് വിജിലന്‍സ് നല്‍കിയ പണവുമായി അപേക്ഷകൻ ഓഫീസിലെത്തി. ഒരു വിജിലന്‍സ് ഉദ്യോഗസ്ഥന്‍ വിവരവകാശ അപേക്ഷ നല്‍കാനെന്ന പേരില്‍ വില്ലേജ് ഓഫീസിനുള്ളില്‍ നിന്നു. പുറത്ത് മറ്റു വിജിലന്‍സ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

    Summary: IPS officer accused of corruption after gaining attention because of a Netflix series. He is the subject of a lawsuit for missing his position to further his financial interests

    Published by:user_57
    First published: