• HOME
  • »
  • NEWS
  • »
  • crime
  • »
  • Palakkad Murder| ശ്രീനിവാസൻ‌ വധക്കേസ്: കൊലയാളി സംഘത്തിന്റെ ബൈക്ക് ഓടിച്ചത് ഇഖ്ബാൽ; ഫയാസ് ഗൂഢാലോചന നടത്തിയവരിൽ മുഖ്യ പ്രതി

Palakkad Murder| ശ്രീനിവാസൻ‌ വധക്കേസ്: കൊലയാളി സംഘത്തിന്റെ ബൈക്ക് ഓടിച്ചത് ഇഖ്ബാൽ; ഫയാസ് ഗൂഢാലോചന നടത്തിയവരിൽ മുഖ്യ പ്രതി

തെളിവെടുപ്പിന് ശേഷം ഇരുവരെയും പാലക്കാട് കോടതിയിൽ ഹാജരാക്കും.

  • Share this:
    പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ (Sreenivasan murder) ഇന്നലെ അറസ്റ്റിലായ അബ്ദുൾ ഖാദർ എന്ന ഇഖ്ബാൽ , ഫയാസ് എന്നിവരുടെ തെളിവെടുപ്പ് ഇന്ന് നടക്കും. പ്രതികൾ കൈവശം വെച്ച ആയുധവും മൊബൈൽ ഫോണും ഇനി കണ്ടെത്താനുണ്ട്.

    ശ്രീനിവാസനെ കൊലപ്പെടുത്തിയ ആറംഗ സംഘത്തിൽ ഒരു ബൈക്ക് ഓടിച്ചത് അബ്ദുൾ ഖാദറാണ്. ഫയാസ് ഗൂഡാലോചന നടത്തിയവരിൽ മുഖ്യ പ്രതിയാണ്. തെളിവെടുപ്പിന് ശേഷം ഇരുവരെയും പാലക്കാട് കോടതിയിൽ ഹാജരാക്കും.

    കേസിൽ ഇതുവരെ ഒൻപത് പേരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽപ്പെട്ട അഞ്ചു പേരെ ഉടൻ പിടികൂടുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ശ്രീനിവാസന്റെ കൊലപാതകം നടന്ന് ഒരാഴ്ച്ച പിന്നിടുമ്പോഴാണ് കേസിൽ നിർണായക അറസ്റ്റ് ഉണ്ടാകുന്നത്.

    Also Read-മാരകായുധങ്ങളുമായി പിടിയിലായ രണ്ട് ആർഎസ്എസ് പ്രവർത്തകർക്കെതിരേ ആലപ്പുഴയിൽ വധശ്രമത്തിന് കേസെടുത്തു

    കോങ്ങാട് നിന്നാണ് ഇഖ്ബാലിനെ പിടികൂടുന്നത്. കൊലയാളി സംഘത്തിന്‍റെ ഒരു ആക്ടിവ ഓടിച്ചിരുന്നത് ഇക്ബാലായിരുന്നു. 2019 ല്‍ ഹേമാംബികാ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയുണ്ടായ കൊലപാതക്കേസില്‍ പ്രതിയായിരുന്നു ഇക്ബാല്‍. കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവായ സുബൈറിന്റെ ബന്ധുവാണ് ഇന്നലെ അറസ്റ്റിലായ ഫയാസ്.

    ഇന്നലെ പട്ടാമ്പി, തൃത്താല മേഖലയിലെ പോപ്പുലര്‍ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

    മറ്റൊരു സംഭവത്തിൽ, ആലപ്പുഴയിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ മാരകായുധങ്ങളുമായി പിടികൂടി. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 324, 308, ആയുധം സൂക്ഷിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. എസ് ഡി പി ഐ മണ്ണഞ്ചേരി പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ നവാസ് നൈനയെ കൊലപെടുത്താൻ ശ്രമിച്ചതായാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി മണ്ണഞ്ചേരിയിലാണ് വടിവാളുകളുമായി രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയിലായത്.

    ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. എസ് ഡി പി ഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തന്റെ ഭാഗമായാണ് പ്രതികള്‍ വടിവാളുകളുമായെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
    Published by:Naseeba TC
    First published: