• HOME
 • »
 • NEWS
 • »
 • crime
 • »
 • Rohini Court Blast | രോഹിണി കോടതി സ്‌ഫോടനം; ഇസ്ലാമിക ഭീകര സംഘടനയുടെ പങ്ക് സംശയിക്കുന്നതായി ഇന്റലിജൻസ്

Rohini Court Blast | രോഹിണി കോടതി സ്‌ഫോടനം; ഇസ്ലാമിക ഭീകര സംഘടനയുടെ പങ്ക് സംശയിക്കുന്നതായി ഇന്റലിജൻസ്

സ്ഫോ‍ടനം സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു

സ്ഫോടനം നടന്ന സ്ഥലത്തെ ദൃശ്യം

സ്ഫോടനം നടന്ന സ്ഥലത്തെ ദൃശ്യം

 • Share this:
  കഴിഞ്ഞ ദിവസം ഡൽഹിയിലെ (Delhi) രോഹിണി കോടതിയിലുണ്ടായ (Rohini Court) തീവ്രത കുറഞ്ഞ സ്ഫോടനം ലാപ്‌ടോപ്പിന്റെ തകരാർ മൂലമാണുണ്ടായതെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (IED - ഐഇഡി) കാരണമാണ് സ്ഫോട‍നമുണ്ടായതെന്ന് ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ തിങ്കളാഴ്ച സിഎൻഎൻ-ന്യൂസ് 18നോട് പറഞ്ഞു.

  ബാറ്ററി, ടൈമർ, പൊട്ടാസ്യം ക്ലോറൈഡ്, നൈട്രേറ്റ് എന്നിവയുടെ മിശ്രിതമാണ് ബോംബ് (Bomb) തയാറാക്കാൻ ഉപയോഗിച്ചതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. എന്നാൽ ഉപകരണം ശരിയായി പാക്ക് ചെയ്തിരുന്നില്ല. ശരിയായി പാക്ക് ചെയ്തിരുന്നെങ്കിൽ വലിയ നാശനഷ്ടം ഉണ്ടാകുമായിരുന്നെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

  സുൽത്താൻ പുരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രോഹിണി കോടതിയിൽ സാധാരണയായി വലിയ തിരക്കുണ്ടാകാറുണ്ട്. ഡിസംബർ 9ന് കോടതിയിലുണ്ടായ സ്ഫോട‍നത്തെ തുട‍ർന്ന് കോടതി പരിസരത്തുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തിയിലായി. സ്ഫോടനത്തെത്തുടർന്ന് അഭിഭാഷകരും കക്ഷികളും കോടതിമുറിക്ക് പുറത്തേക്ക് ഓടി. സ്ഫോ‍ടനം നടന്ന മുറി അടച്ചിട്ടു. നിരവധി അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.

  സ്ഫോ‍ടനം സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പരിഭ്രാന്തി പരത്താൻ ഇസ്‌ലാമിക ഭീകര സംഘടന സ്‌ഫോടനം നടത്തിയതാകാമെന്നും സംശയമുണ്ട്. കോടതികളെ ലക്ഷ്യമിട്ട് സ്ഫോടനങ്ങൾ നടത്തുന്ന സംഘടനയാണ് തമിഴ്‌നാട് പീസ് മൂവ്‌മെന്റ്. ഇവരും നിരീക്ഷണത്തിലാണെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

  സിസിടിവി ദൃശ്യങ്ങൾക്ക് സംഭവത്തിന്റെ വ്യക്തമായ ചിത്രം നൽകാൻ കഴിഞ്ഞിട്ടില്ല. കാരണം വാഹനം പാർക്ക് ചെയ്‌ത ശേഷം കുറ്റവാളി(കൾ) സുരക്ഷാ ക്യാമറകളില്ലാത്ത പടികൾ ഉപയോഗിച്ചാണ് കോടതി മുറിയിലെത്തിയതെന്ന്, ഉദ്യോ​ഗസ്ഥ‌ർ കൂട്ടിച്ചേർത്തു.

  കോടതികളിൽ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകുമെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. സെപ്തംബർ 24ന് രോഹിണി കോടതിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡിഎൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, ജുഡീഷ്യൽ കോംപ്ലക്സുകളിലേയ്ക്കുള്ള ആളുകളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ഉപകരണങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന സുരക്ഷാ പരിശോധനകൾക്ക് ശേഷം മാത്രം ആളുകളെ പ്രവേശിപ്പിക്കുന്ന രീതിയാണ് നി‍ർദ്ദേശിച്ചിരിക്കുന്നത്.

  നിർദ്ദേശങ്ങൾ പുനഃപരിശോധിക്കുന്നതിനായി ഏപ്രിലിൽ വിഷയം വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് ജ്യോതി സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സംഭവത്തിന് കേസുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

  സെപ്റ്റംബറിൽ റിമാൻഡിലായിരുന്ന ഗുണ്ടാത്തലവനെ രോഹിണി കോടതി വളപ്പിൽവെച്ച് വെടിവെച്ചുകൊന്നിരുന്നു. എതിർ ചേരിയിൽപ്പെട്ടവരാണ് ജിതേന്ദർ ഗോഗി എന്നയാളെ ഡൽഹിയിലെ കോടതി വളപ്പിൽ വെച്ച് വെടിവെച്ചുകൊന്നത്. വെടിവെപ്പിൽ, ജിതേന്ദർ ഗോഗിയെ കൂടാതെ മൂന്നു പേർ കൂടി കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഭിഭാഷകരുടെ വേഷത്തിലെത്തിയാണ് അക്രമി സംഘം വെടിയുതിർത്തത്.
  Published by:user_57
  First published: