നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 500 കിലോ മയക്കുമരുന്നുമായി ഇസ്രയേലി പൗരന്‍ ദുബായില്‍ പിടിയില്‍; കണ്ടെത്തിയത് 136 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍

  500 കിലോ മയക്കുമരുന്നുമായി ഇസ്രയേലി പൗരന്‍ ദുബായില്‍ പിടിയില്‍; കണ്ടെത്തിയത് 136 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്ന്‍

  അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

  അറസ്റ്റിലായ പ്രതി

  അറസ്റ്റിലായ പ്രതി

  • Share this:
   ദുബായ്: 500 കിലോ മയക്കുമരുന്നുമായി ഇസ്രയേലി പൗരന്‍ ദുബായ് പൊലീസിന്റെ പിടിയില്‍. അന്തരാഷ്ട്ര വിപണിയില്‍ 136 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്‌നാണ് പിടികൂടിയത്. ഹലീല്‍ ദാസുകി എന്നയാളാണ് പൊലീസ് പിടിയിലായത്. അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

   മയക്കുമരുന്ന് കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് തുറമുഖത്തേയ്ക്ക് കടത്താന്‍ പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വന്‍ കൊക്കെയ്ന്‍ വേട്ട നടത്തിയ കാര്യം സമൂഹമാധ്യമത്തിലൂടെയാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്.

   ദുബായില്‍ നിന്നും മയക്കുമരുന്ന് മറ്റൊരു രാജ്യത്തെ വെയര്‍ഹൗസില്‍ സൂക്ഷിക്കുന്നതിനാണ് സംഘം പദ്ധതിയിട്ടത്. പിടിയിലായ പ്രതി ഇപ്പോള്‍ തടവിലാണ്.

   മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ച 17 പേർ ഒരേ വിമാനത്തിലെത്തി;കസ്റ്റംസ് ഉദ്യോഗസ്ഥർ പെട്ടു; കണ്ടെടുത്തത് 2.5 കോടിയുടെ മുതൽ

   മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്താനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തിൽ പിടിയിലാവുന്നത് പുതിയ സംഭവമൊന്നുമല്ല. എന്നാൽ ബംഗളൂരു വിമാനത്താവളത്തിൽ ഒരു ദിവസം ഇത്തരത്തിലുള്ള 18 പേരെയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ പതിനേഴ് പേരും മലദ്വാരത്തിൽ സ്വർണവുമായി ഒരു വിമാനത്തിലാണ് എത്തിയതെന്ന പ്രത്യേകതയും ഉണ്ട്.

   എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ 17 പേരാണ് ഒരുമിച്ച് പിടിയിലായത്. ഒരാളെത്തിയത് എമിറേറ്റ്സ് ഫ്‌ളൈറ്റിൽ ദുബായിൽ നിന്നും ആയിരുന്നു. ഇവരിൽനിന്ന് ആകെ 2.35 കോടി രൂപയുടെ 4.94 കിലോ സ്വർണം കണ്ടെടുത്തു. പിടിയിലായവരുടെ പാസ്‌പോർട്ട് പരിശോധിച്ചപ്പോൾ ഇവർ സ്ഥിരമായി വിദേശ യാത്ര നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}