നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

  ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

  ഫ്ലാറ്റിൽ തനിച്ച് താമസിച്ചുവരുകയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസം ഓഫീസിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ശ്രീഹരിക്കോട്ട: ഹൈദരാബാദിൽ മലയാളി ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ സുരേഷിനെയാണ് ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഐ.എസ്.ആർ.ഒ റിമോട്ട് സെൻസിംഗ് സെന്ററിലെ (എൻ‌ആർ‌എസ്‌സി) ശാസ്ത്രജ്ഞനായിരുന്നു സുരേഷ്. ഹൈദരാബാദിലെ അമീർപേട്ടിലുള്ള അന്നപൂർണ അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റിലാണ് 56 കാരനായ എസ് സുരേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.

   ഹൈദരാബാദിലെ ഫ്ലാറ്റിൽ തനിച്ച് താമസിച്ചുവരുകയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസം ഓഫീസിൽ എത്താതിരുന്നപ്പോൾ നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സുരേഷ് ഓഫീസിലെത്താത്തതിനെത്തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതേത്തുടർന്ന് വിവരം ചെന്നൈയിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ഇന്ദിരയെ അറിയിച്ചു. അവർ ഉടൻ ഹൈദരാബാദിലെത്തി പൊലീസിൽ പരാതി നൽകി. പിന്നീട് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

   ഭാരമേറിയ വസ്‌തു ഉപയോഗിച്ച് തലയിൽ അടിയേറ്റതാണ് സുരേഷിന്‍റെ മരണത്തിനിടയാക്കിയതാണെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

   മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദരും സംഭവസ്ഥലം സന്ദർശിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പാർട്ടമെന്‍റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

   20 വർഷമായി ഹൈദരാബാദിൽ താമസിച്ചുവരികയായിരുന്നു സുരേഷ്. ഭാര്യയും ഒപ്പമുണ്ടായിരുന്നെങ്കിലും സ്ഥലംമാറ്റം കിട്ടിയതിനെത്തുടർന്ന് 2005 ൽ ചെന്നൈയിലേക്ക് മാറി. ഒരു മകൾ യുഎസിലും മറ്റൊരു മകൾ ന്യൂഡൽഹിയിൽ താമസിക്കുന്നു.
   First published: