• HOME
  • »
  • NEWS
  • »
  • crime
  • »
  • Dileep case | വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ പോലീസ് ശ്രമം എന്നാരോപിച്ച് ഐ.ടി. വിദഗ്ധൻ ഹൈക്കോടതിയില്‍

Dileep case | വ്യാജ തെളിവുകള്‍ സൃഷ്ടിക്കാന്‍ പോലീസ് ശ്രമം എന്നാരോപിച്ച് ഐ.ടി. വിദഗ്ധൻ ഹൈക്കോടതിയില്‍

IT expert in Dileep case submits anticipatory bail plea | കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് തന്നെ ചോദ്യംചെയ്യുന്നതെന്ന് IT വിദഗ്ധൻ സായ് ശങ്കര്‍

ദിലീപ്, സായ് ശങ്കർ

ദിലീപ്, സായ് ശങ്കർ

  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (female actor assault case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസുമായി (murder conspiracy case) ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ (actor Dileep) ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാൻ സഹായം ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ കോഴിക്കോട് സ്വദേശിയായ ഐ.ടി. വിദഗ്ധൻ സായ് ശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ.

കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് തന്നെ ചോദ്യംചെയ്യുന്നതെന്നാണ് സായ് ശങ്കര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്. കേസില്‍ പൊലീസ് പീഡനം ആരോപിച്ച് സായ് ശങ്കര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി സായ് വീണ്ടും കോടതിയെ സമീപിച്ചത്.

ഫോൺ വിവരങ്ങൾ നശിപ്പിക്കാൻ എത്രതുക പ്രതിഫലം കിട്ടിയെന്ന് കണ്ടെത്താന്‍ സായ് ശങ്കറിന്റെ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചിരുന്നു. കൊച്ചിയിലെ മൂന്ന് ആഡംബര ഹോട്ടലുകളില്‍ കഴിഞ്ഞ സായ് ശങ്കറിന്റെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് കഴിഞ്ഞത്. ഭക്ഷണത്തിനും വന്‍തുക ചിലവഴിച്ചതായി കണ്ടെത്തിയിരുന്നു.

വധശ്രമ ഗൂഡാലോചനയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തുടരുന്നതിനിടെ സായ് ശങ്കര്‍ തോക്കുകാട്ടി ഭീഷണിപ്പെടുത്തിയെന്ന കോഴിക്കോട്ടെ വ്യവസായിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന് വാഗ്ദാനം നടത്തി സായ് ശങ്കര്‍ കോഴിക്കോട് സ്വദേശി മിന്‍ഹാജില്‍ നിന്ന് 45 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സാധനം കിട്ടാതായതോടെ മിന്‍ഹാജ് പണം തിരികെ ചോദിച്ചു. ഇതിന് പിന്നാലെയാണ് സായ് ശങ്കര്‍ വീഡിയോ കോള്‍ വഴി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയത്.

സായ് ശങ്കറിന് നിലവില്‍ തോക്ക് ലൈസന്‍സ് ഇല്ല. എന്നാല്‍ പണം തിരിച്ച് ചോദിച്ച തന്നെ നേരിട്ടും തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് മിന്‍ഹാജ് പറയുന്നു. പരാതിക്കാരനെയും സുഹൃത്തിനെയും ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമുണ്ട്. 2019 ല്‍ തൃപ്പുണിത്തുറയില്‍ ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പോലീസിനെ സമീപിച്ചതായും വിവരമുണ്ട്.

തൃശൂര്‍ സ്വദേശിയുമായി സായ് ശങ്കറിന് 30 ലക്ഷം രൂപയുടെ ഇടപാടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബംഗലൂരുവില്‍ ഐ.ടി. വ്യവസായം നടത്തുന്നതിനായി 30 ലക്ഷം രൂപ തൃശൂര്‍ സ്വദേശിയില്‍ ഇന്ന് ഇയാള്‍ മൂന്നുവര്‍ഷം മുമ്പ് വാങ്ങിയിരുന്നു. പണം ഒരു മാസത്തിനുള്ളില്‍ മടക്കി നല്‍കാണമെന്ന് സായ്ശങ്കര്‍ ഉറപ്പ് നല്‍കിയ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.

അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും കോവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാവാനില്ലെന്നാണ് സായ് ശങ്കര്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയിമില്ല. ഫാേണില്‍ ബന്ധപ്പെടാനും കഴിയുന്നില്ല. വീട്ടിലെത്തിയ പോലീസ് സായ് ശങ്കറിന്റെ ഭാര്യ എസയെ ചോദ്യം ചെയ്തിരുന്നു. നിലവില്‍ ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
Published by:user_57
First published: