• HOME
 • »
 • NEWS
 • »
 • crime
 • »
 • ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഐടിഐ പ്രിൻസിപ്പൽ; പൊലീസ് കേസെടുത്തു

ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഐടിഐ പ്രിൻസിപ്പൽ; പൊലീസ് കേസെടുത്തു

വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയാണ് ബിജു ലൈംഗികമായി ചൂഷണം ചെയ്തത്. താൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്നും ബിജു ഭീഷണിപ്പെടുത്തി

Child Abuse

Child Abuse

 • Share this:
  കാസർകോട്: വി​ദ്യാ​ര്‍​ഥി​യെ പ്ര​കൃ​തി​വിരുദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഐ ടി ഐ പ്രിൻസിപ്പലിനെതിരെ പൊലീസ് കേസെടുത്തു. മ​ടി​ക്കൈ എ​രി​ക്കു​ളം ഐ.​ടി.​ഐ പ്രി​ന്‍​സി​പ്പ​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബി​ജു​വി​നെ​തി​രെ​യാ​ണ് (52) കേ​സെ​ടു​ത്ത​ത്. ആൺകുട്ടിയുടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ നീ​ലേ​ശ്വ​രം പൊ​ലീ​സാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്. കേസ് എടുത്തതിന് ശേഷം ബിജു ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

  പ​ഠ​ന​ത്തി​ല്‍ പി​ന്നാ​ക്ക​മാ​ണെ​ന്നും കൗ​ണ്‍​സിലിങ് ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ട് വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​റി​യി​ലെ​ത്തി​ച്ച്‌ വി​ദ്യാ​ര്‍​ഥി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം. വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയാണ് ബിജു ലൈംഗികമായി ചൂഷണം ചെയ്തത്. താൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ പരീക്ഷയ്ക്ക് തോൽപ്പിക്കുമെന്നും ബിജു ഭീഷണിപ്പെടുത്തിയതായി കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

  കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നു. രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചപ്പോഴാണ് കൂട്ടി ഐടിഐ പ്രിൻസിപ്പൽ ലൈംഗികമായി ചൂഷണം ചെയ്ത വിവരം പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

  ബി​ജു താ​മ​സി​ക്കു​ന്ന ക്വാ​ര്‍​ട്ടേ​ഴ്​​സി​ല്‍ പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫാ​ക്കി​യ നി​ല​യി​ൽ അവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബിജുവിനെ പി​ടി​കൂ​ടാ​ന്‍ നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇയാളുടെ സ്വദേശമായ തിരുവനന്തപുരത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബിജുവിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

  കഴിഞ്ഞ ആഴ്ച ഉണ്ടായ ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ മദ്രസയോടു ചേർന്ന മതപാഠശാലയില്‍ താമസിച്ചു പഠിക്കുകയായിരുന്ന 11 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റിലായിരുന്നു. ബംഗ്ലാദേശിലെ ഗാസിപ്പൂര്‍ തങ്കൈല്‍ ഭുവാപൂര്‍ ഉപാസിലയിലെ ബോയ്‌റ സ്വദേശിയായ അബ്ദുള്‍ മോമിന്‍ (30) ആണ് അറസ്റ്റിലായത്.

  Also Read- വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് സീരിയൽ നടി; പൊലീസ് കേസെടുത്തു

  സൗത്ത് ഹരിനാല്‍ പ്രദേശത്തെ അല്‍ മദ്രസത്തു ലി-തഹ് ഫാസില്‍ ഖുറാന്‍ മദ്രസയിലെ അദ്ധ്യാപകനാണ് അബ്ദുള്‍ മോമീന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മോമിന്‍ വിദ്യർഥിയെ പീഡിപ്പിച്ചത്. ഹഫേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ 11 കാരനായ ഒരു വിദ്യാര്‍ത്ഥിയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി മുറിയിലേക്ക് കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്. കൈയും കാലും എണ്ണ ഇട്ട് മസാജ് ചെയ്തു തരണമെന്ന് ആവശ്യപ്പെട്ടാണ് മോമിൻ വിദ്യാർഥിയെ മുറിയിലേക്ക് വിളിപ്പിച്ചത്.

  വിദ്യാർഥി മുറിയിൽ കയറിയ ഉടൻ വാതിൽ അകത്തുനിന്ന് പൂട്ടി. തുടർന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. സംഭവത്തിനുശേഷം അവശനായ വിദ്യാർഥി ഇക്കാര്യം പിതാവിനെ വിളിച്ചു അറിയിക്കുകയായിരുന്നു. തുടര്‍ന്നു പിതാവ് ശനിയാഴ്ച സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ മോമിനെതിരെ പരാതി നൽകി. തുടർന്ന് വിദ്യാർഥിയെ കൌൺസിലിങ്ങിന് വിധേയനാക്കുകയും മൊഴിയെടുക്കുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മദ്രസ അധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മതപാഠശാലയോട് ചേർന്ന താമസസ്ഥലത്തുനിന്ന് അധ്യാപകനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു.

  Sexual abuse, rape, mental harassment, Kerala police, Kasargod, ലൈംഗിക ചൂഷണം, കാസർഗോഡ്
  Published by:Anuraj GR
  First published: