• HOME
 • »
 • NEWS
 • »
 • crime
 • »
 • Theft | 'ഇത് ഞാനാണ്, ധൂം 4'; മോഷണത്തിന് ശേഷം സ്‌കൂളിലെ ബോര്‍ഡില്‍ കുറിപ്പെഴുതി വച്ച് കള്ളന്മാർ

Theft | 'ഇത് ഞാനാണ്, ധൂം 4'; മോഷണത്തിന് ശേഷം സ്‌കൂളിലെ ബോര്‍ഡില്‍ കുറിപ്പെഴുതി വച്ച് കള്ളന്മാർ

മോഷണത്തെ സംബന്ധിച്ച പല വാര്‍ത്തകളും വരാറുണ്ട്. കള്ളന്‍ എഴുതിവെച്ച രസകരമായ ഒരു കുറിപ്പ് നേരത്തെ തൃശ്ശൂരിലെ കടയില്‍ നിന്ന് ലഭിച്ചിരുന്നു...

 • Last Updated :
 • Share this:
  ഒഡീഷയിലെ (odisha) നബരഗ്പുരില്‍ നടന്ന ഒരു മോഷണം (theft) പൊലീസിനെ (police) കുഴയ്ക്കുന്നു. ഖാതിഗുഡ സ്‌കൂളിലാണ് (school) മോഷണം നടന്നത്. ശനിയാഴ്ച രാവിലെ പ്യൂണ്‍ ആണ് സ്‌കൂള്‍ ഗേറ്റ് (gate) തകര്‍ന്നു കിടക്കുന്നത് കണ്ട് പ്രധാന അധ്യാപകനെ വിവരമറിയിച്ചത്. ഒരു കമ്പ്യൂട്ടര്‍ (a computer), പ്രിന്റര്‍, ചില വിലപിടിപ്പുള്ള സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയാണ് മോഷണം പോയത്. 'ഇത് ഞാനാണ് ധൂം. ഉടന്‍ വരുന്നു' എന്ന വാചകം ബ്ലാക്ക് ബോര്‍ഡില്‍ എഴുതി വച്ചാണ് മോഷ്ടാക്കള്‍ കടന്നത്.

  തങ്ങളെ പിടിയ്ക്കാന്‍ പറ്റുമെങ്കില്‍ പിടിയ്ക്കൂ എന്ന തരത്തില്‍ പൊലീസിനെയും സ്‌കൂള്‍ അധികാരികളെയും വെല്ലുവിളിച്ചിരിക്കുകയാണ് മോഷ്ടാക്കള്‍. നിരവധി ഫോണ്‍ നമ്പറുകളും ഇവര്‍ ബോര്‍ഡില്‍ എഴുതിയിട്ടിരുന്നു. അതില്‍ ഒരു നമ്പര്‍ അതേ സ്‌കൂളിലെ അധ്യാപികയുടേതാണ്. എന്തായാലും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ശാസ്ത്രീയ വിശകലനത്തിനായി വിദഗ്ധ സംഘം സ്‌കൂള്‍ പരിശോധിച്ചു. ഒപ്പം പൊലീസ് നായയുടെയും സേവനം ഉപയോഗപ്പെടുത്തി.

  'കമ്പ്യൂട്ടറും പ്രിന്റര്‍ മെഷീനും ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. സ്‌കൂളില്‍ നിന്ന് രണ്ട് അധ്യാപകര്‍ റിട്ടയര്‍ ആവുകയാണ്. അവര്‍ക്കുള്ള ഫെയര്‍വെല്‍ പാര്‍ട്ടി സ്‌കൂള്‍ ഒരുക്കിയിരുന്നു. പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്ന ചില സംഗീതോപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്' പ്രധാന അധ്യാപകന്‍ വ്യക്തമാക്കി.

  മോഷണത്തെ സംബന്ധിച്ച പല വാര്‍ത്തകളും വരാറുണ്ട്. കള്ളന്‍ എഴുതിവെച്ച രസകരമായ ഒരു കുറിപ്പ് നേരത്തെ തൃശ്ശൂരിലെ കടയില്‍ നിന്ന് ലഭിച്ചിരുന്നു. കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന് പണമൊന്നും ലഭിക്കാതെ വന്നതോടെ നിരാശയില്‍ കുറിപ്പെഴുതിവെച്ചിട്ടാണ് മടങ്ങിയത്. 'പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഗ്ലാസ് ഡോര്‍ പൂട്ടിയിട്ടിത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു' എന്നായിരുന്നു കുറിപ്പ്. പണമൊന്നും ലഭിക്കാത്തതില്‍ കള്ളന്‍ നിരാശ കാരണം എഴുതിയതാകാമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

  ചില്ലുകൊണ്ടുള്ള വാതില്‍ തകര്‍ത്തായിരുന്നു മോഷണശ്രമം. എന്നാല്‍ കടയ്ക്കുള്ളില്‍ നിന്ന് പണം ഒന്നും ലഭിച്ചില്ല തുടര്‍ന്നാണ് തകര്‍ത്ത ചില്ലുവാതിലിന്റെ കഷ്ണത്തില്‍ കുറിപ്പെഴുതിവെച്ചത്. എന്നാല്‍ സമീപത്തുള്ള രണ്ടു കടകളിലും കള്ളന്‍ കയറിയിരുന്നു. ഒരു കടയില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും മോഷ്ടിച്ചു. ഏതായാലും സമാനമായി മോഷണസ്ഥലത്ത് എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്മാരുണ്ടോ എന്ന് പൊലീസ് പരിശോധിച്ചിരുന്നു.

  മൊബൈല്‍ ടവര്‍ വരെ മോഷ്ടിച്ച സംഭവം ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലാണ് പ്രവര്‍ത്തന രഹിതമായ 600 മൊബൈല്‍ ടവറുകള്‍ കാണാതായത്. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 100 കോടി വിലമതിക്കുന്ന പ്രവര്‍ത്തനരഹിതമായ 600 മൊബൈല്‍ ടവറുകളാണ് വിവിധ ഇടങ്ങളിലായി മോഷണം പോയത്.

  2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ എയര്‍സെല്‍ കമ്പനിയുടെതായിരുന്നു ഈ ടവറുകള്‍. പിന്നീട് ഇവ ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഏറ്റെടുത്തു. 2018 മുതല്‍ ടവറുകള്‍ പ്രവര്‍ത്തന രഹിതമാണെന്നും മോഷ്ടാക്കള്‍ ഓരോന്നായി മോഷ്ടിക്കാന്‍ തുടങ്ങിയെന്നും കമ്പനി പരാതിയില്‍ പറയുന്നു.
  Published by:Amal Surendran
  First published: