തൊടുപുഴ: ഇടുക്കി അടിമാലിയിൽ ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചവൈദികൻ പിടിയിൽ. ആയുർവേദ ആശുപത്രി നടത്തുന്ന ഫാദർ റെജി പാലക്കാടനാണ് അറസ്റ്റിലായത്. അടിമാലിയിൽ പാലക്കാടൻ വൈദ്യശാല എന്ന പേരിൽ 20 വർഷമായി ആശുപത്രി നടത്തുകയായിരുന്നു വൈദികൻ. 22കാരിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
ഉദരസംബന്ധമായ അസുഖത്തിന് ചികിത്സതേടി കഴിഞ്ഞ ദിവസമാണ് യുവതി വൈദികൻ നടത്തുന്ന ആശുപത്രിയിൽ എത്തിയത്. വൈദ്യപരിശോധന നടത്തുന്നതിനിടെ വൈദികൻ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയിൽ പറയുന്നു. ഇത് ചെറുത്ത പെൺകുട്ടിയെ തലയിൽ കൈവച്ച് പ്രാർത്ഥിക്കാനെന്ന പേരിലും വൈദികൻ അപമാനിച്ചുവത്രെ. തുടർന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം ധരിപ്പിച്ചു.
പിന്നാലെ വീട്ടുകാർക്കൊപ്പം അടിമാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ ശേഷം പൊലീസ് വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി. യാക്കോബായ സഭാംഗമായ ഫാദർ റെജി ഇടുക്കി പണിക്കൻകുടി പള്ളി വികാരിയാണ്.
പാരമ്പര്യ വൈദ്യനെന്ന് അവകാശപ്പെട്ട് ഡോ. ഫാദർ റെജി എന്ന പേരിലാണ് വൈദികൻ ചികിത്സ നടത്തി വന്നിരുന്നത്. വൈദികന് ആയുർവേദ മെഡിക്കൽ ബിരുദം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടർ എന്ന നിലയിൽ വൈദികൻ വ്യാജചികിത്സയാണോ നടത്തിയിരുന്നത് എന്നും അന്വേഷിക്കുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.