• HOME
  • »
  • NEWS
  • »
  • crime
  • »
  • ജയിലില്‍സുഹൃത്തുക്കൾ ഒന്നിച്ചു കറങ്ങി മോഷണം; പ്രതികളെ കയ്യോടെ പിടിച്ച് പോലീസ്

ജയിലില്‍സുഹൃത്തുക്കൾ ഒന്നിച്ചു കറങ്ങി മോഷണം; പ്രതികളെ കയ്യോടെ പിടിച്ച് പോലീസ്

തേങ്കുറിശ്ശിയിലെ വീട്ടമ്മയുടെ മാല പറിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുമ്പോള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

  • Last Updated :
  • Share this:
    കുഴല്‍മന്ദം: മോഷ്ടിച്ചെടുത്ത ബൈക്കില്‍ കറങ്ങി ആറ് ജില്ലകളിലായി നിരവധി മോഷണങ്ങള്‍ നടത്തിയ രണ്ട് യുവാക്കള്‍ കുഴല്‍മന്ദം പോലീസിന്റെ പിടിയിലായി. പ്രതികള്‍ രണ്ടാള്‍ക്കും ഒരേ പേരാണ്. തിരുവനന്തപുരം വിളപ്പില്‍ശാല ചൊവ്വല്ലൂര്‍ അനസ് (33), കോഴിക്കോട് താമരശ്ശേരി പുതുപ്പാടി അടിവാരം അനസ് (26) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ തേങ്കുറിശ്ശി പോത്തയംകാട്ടിലെ ബാബുവിന്റെ ഭാര്യ ഷിനി വീടിന് മുന്നിലെ പൈപ്പിനടുത്ത് നില്‍ക്കുമ്പോള്‍ രണ്ടുപേര്‍ ബൈക്കിലെത്തി വഴിചോദിക്കുകയായിരുന്നു. തേങ്കുറിശ്ശിയിലെ വീട്ടമ്മയുടെ മാല പറിച്ചെടുത്ത് ബൈക്കില്‍ രക്ഷപ്പെടുമ്പോള്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

    ഇതിനിടെ ഷിനിയെ കഴുത്തില്‍ പിടിച്ച് തള്ളുകയും ചവിട്ടുകയും ചെയ്തശേഷം മൂന്നരപ്പവന്റെ മാല പറിച്ച് രക്ഷപ്പെട്ടു. വിവരമറിഞ്ഞ കുഴല്‍മന്ദം പോലീസ് മറ്റ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറുകയും പിന്തുടരുകയും ചെയ്തു. പോലീസ് പിന്തുടരുന്നകാര്യം മനസ്സിലാക്കിയ പ്രതികള്‍ പുതുശ്ശേരി ചടയന്‍കാലായ് നരസിംഹപുരത്ത് ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ കൃഷിയിടത്തില്‍ കയറി ഒളിച്ചു. പോലീസ് സ്ഥലം വളഞ്ഞ് ഇവരെ പിടികൂടി. മാല ഇവരില്‍നിന്ന് കണ്ടെടുത്തു. ഉപേക്ഷിച്ച ബൈക്കും കണ്ടെത്തി.

    also read : ഒറ്റരാത്രിയിൽ രണ്ട് വീട്ടമ്മമാർക്കെതിരെ പീഡനശ്രമം; പ്രതി 'സാത്താൻ' അനീഷ് പിടിയിൽ

    ഇതും മോഷ്ടിച്ചതാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇന്‍സ്പെക്ടര്‍മാരായ ആര്‍. ഗിരീഷ്, ദീപാകുമാര്‍, എസ്. ഐ.മാരായ ജി. ഗിരീഷ് കുമാര്‍, എ. ഉമ്മര്‍, സാംജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്ത് ജയിലില്‍ കഴിയുമ്പോഴാണ് ഇരുവരും സുഹൃത്തുക്കളായത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ ഇവരുടെ പേരില്‍ നിരവധി കേസുകളുണ്ട്. സ്ത്രീകളെ ആക്രമിച്ച് മാല കവര്‍ന്ന കേസുകളാണ് കൂടുതലും.

    see also : മഴക്കോട്ട് ഇട്ട് മൊബൈൽ ഫോൺ മോഷണം;സൂക്ഷിക്കാൻ പഴക്കട;ഈരാറ്റുപേട്ടയിലെ മോഷ്ടാവ് ബംഗളൂരുവിൽ പിടിയിൽ
    Published by:Amal Surendran
    First published: