വിദ്യാർത്ഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ

ജില്ലാ ജയില്‍ വാര്‍ഡനും അരിയല്ലൂര്‍ സ്വദേശിയുമായ വിനീതിനെ ആണ് തേവലക്കര പൊലീസ് അറസ്റ്റ് ചെയ്തത്

news18
Updated: March 1, 2019, 7:35 PM IST
വിദ്യാർത്ഥിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ജയിൽ വാർഡൻ അറസ്റ്റിൽ
News 18
  • News18
  • Last Updated: March 1, 2019, 7:35 PM IST
  • Share this:
കൊല്ലം: വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. തെക്കുംഭാഗം അരിയല്ലൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി രഞ്ജിത്ത് മരിച്ച കേസിലാണ് അറസ്റ്റ്. ജില്ലാ ജയില്‍ വാര്‍ഡനും അരിയല്ലൂര്‍ സ്വദേശിയുമായ വിനീതിനെ ആണ് തേവലക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 16 നാണ് കേസിന് ആസ്പദമായ സംഭവം. പഠിച്ച് കൊണ്ടിരിന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കി. തുടര്‍ന്ന് തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. അരിനെല്ലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാന്‍ വന്നവര് പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് രഞ്ജിത്ത് അറിയിച്ചു. എന്നാല് മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന രഞ്ജിത്ത് കഴിഞ്ഞ രാത്രി മരിച്ചു. സംഭവത്തിലാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയ കൊല്ലം ജില്ലാ ജയില്‍ വാര്‍ഡന്‍ വിനീതിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ തേവലക്കര പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു.

കൊലക്കേസ് പ്രതിയായ യുവാവിന് വെട്ടേറ്റു

കേസില്‍ വിനീതിനൊപ്പം ഉള്ള പ്രതികള്‍ ഒളിവിലാണ്. ഇവരെയും ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. അറസ്റ്റിലായ വിനീതിനെ തിരക്കി ഇന്നലെ പൊലീസ് ജയിലില്‍ എത്തി എങ്കിലും കണ്ടെത്താന്‍ ആയില്ല. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ ഇയാളെ പിടികൂടിയത്. കൊല്ലപ്പെട്ട രഞ്ജിത്തിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
First published: March 1, 2019, 7:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading