നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Pocso | പൊലീസുകാരനെന്ന വ്യാജേന ആണ്‍കുട്ടികളെ പീഡിപ്പിച്ച ജയില്‍ വാര്‍ഡന്‍ കോഴിക്കോട് പിടിയില്‍

    Pocso | പൊലീസുകാരനെന്ന വ്യാജേന ആണ്‍കുട്ടികളെ പീഡിപ്പിച്ച ജയില്‍ വാര്‍ഡന്‍ കോഴിക്കോട് പിടിയില്‍

    പോലീസുകാരനെന്ന് പരിചയപ്പെടുത്തി നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

    Arrest

    Arrest

    • Share this:
      കോഴിക്കോട്: 17 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍(jail warden) പിടിയില്‍. മേപ്പയ്യൂര്‍ ഭഗവതി കോട്ടയില്‍ സുനീഷ് (40)നെയാണ് കോഴിക്കോട് കസബ പൊലീസ് പോക്സോ(pocso) കേസില്‍ അറസ്റ്റ് ചെയ്തത്.

      പ്രതിക്കെതിരേ എടക്കര പോലീസ് അഞ്ച് കേസുകള്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ കോഴിക്കോട് നടന്ന രണ്ട് സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

      കോഴിക്കോട് നഗരത്തിലെത്തിയ വിദ്യാര്‍ഥിയോട് പോലീസുകാരനെന്ന് പരിചയപ്പെടുത്തി ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരം, കേരളഭവന്‍ ലോഡ്ജ് എന്നിവിടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

      വിമാനത്തിൽ വെച്ച് ജന്മം നൽകിയ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; 20കാരി അറസ്റ്റിൽ

      ജനിച്ച ഉടനെ തന്നെ അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചതായുള്ള വാർത്തകൾ നമ്മൾ കാണാറുണ്ട്. വഴിയോരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട് പിന്നീട് അനാഥാലയങ്ങളിൽ വളരേണ്ടി വരുന്ന നിരവധി കുഞ്ഞുങ്ങൾ നമുക്ക് ചുറ്റുമുണ്ട്. സമാനമായ രീതിയിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ഒരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മഡഗാസ്കറിലെ  മൗറീഷ്യസിലാണ് സംഭവം നടന്നത്.

      Also read: Arrest | റോഡിലൂടെ നടന്നുപോയ യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

      എയർ മൗറീഷ്യസ് വിമാനത്തിലെ ചവറ്റുകുട്ടയിലാണ് യുവതി നവജാത ശിശുവിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ മഡഗാസ്കറിൽ നിന്നുള്ള ഈ സ്ത്രീയെ മൗറീഷ്യസ് പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ ബിബിസി റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുകയും തുടർന്ന് അവിടെ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് 20 കാരിയായ ഈ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും കുഞ്ഞിന്റെ അമ്മ അവർ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

      Also read: Crime |പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനഞ്ചു വയസുകാരിയുടെ വായില്‍ യുവാവ് കീടനാശിനി ഒഴിച്ചു
      പുതുവത്സര ദിനത്തിൽ മഡഗാസ്കറിൽ നിന്ന് എത്തിയ എയർ മൗറീഷ്യസ് വിമാനത്തിൽ പതിവ് പരിശോധനയ്ക്കിടെയാണ് സർ സീവൂസഗൂർ രാംഗൂലം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ കുട്ടിയെ ചവറ്റുകുട്ടയിൽ കണ്ടെത്തിയത്. പോലീസ് അറസ്റ്റിന് ശേഷം നവജാത ശിശുവും അമ്മയും ഇപ്പോൾ സുരക്ഷിതരാണെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ അവരെ രണ്ടു പേരെയും പോലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.





      Published by:Sarath Mohanan
      First published:
      )}