• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നേരത്തെ പരാതി നല്‍കിയില്ലെന്ന ജലന്ദര്‍ ബിഷപ്പിന്റെ വാദം പൊളിയുന്നു


Updated: July 4, 2018, 12:57 PM IST
നേരത്തെ പരാതി നല്‍കിയില്ലെന്ന ജലന്ദര്‍ ബിഷപ്പിന്റെ വാദം പൊളിയുന്നു

Updated: July 4, 2018, 12:57 PM IST
കോട്ടയം: ബിഷപ്പിന്റെ ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീ സഭാ നേതൃത്വത്തിനു പരാതി നല്‍കിയിരുന്നില്ലെന്ന വാദം പൊളിഞ്ഞു.

ഫ്രാങ്കോ മുളയ്ക്കലിനെതിര 2017 ജനുവരിയിലാണ് പീഡനത്തനിരയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയറിനും രൂപതാ കൗണ്‍സിലിനും ആദ്യം പരാതി നല്‍കിയത്. ഒടുവില്‍ 2018 ജൂണ്‍ രണ്ടിന് മദര്‍ സുപ്പീരിയറും കൗണ്‍സിലര്‍മാരും കുറവിലങ്ങാട്ടെ മഠത്തിലെത്തി.

അന്ന് കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിന്റെ തെളിവായി അന്നെടുത്ത ചിത്രങ്ങളും കന്യാസ്ത്രീയുടെ ബന്ധുക്കള്‍ പുറത്തുവിട്ടു.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരോടും ബിഷപ്പിന്റെ പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ദില്ലിയിലെ വത്തിക്കാന്‍ പ്രതിനിധിയെ സമീപിക്കാനായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദ്ദേശം.

ലൈംഗിക പീഡന ആരോപണത്തില്‍ ബിഷപ്പിനെതിരായ ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും കന്യാസ്ത്രീയുടെ ബന്ധു ന്യൂസ് 18 നേട് പറഞ്ഞു. ജലന്ദര്‍ ബിഷപ്പ് വൈദികര്‍ മുഖേനയും കന്യാസ്ത്രീകള്‍ വഴിയും ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീയുടെ കുടുംബം ആരോപിക്കുന്നു.

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയായി. പീഡനം നടന്ന കുറവിലങ്ങാട് മഠത്തില്‍ ഫോറന്‍സിക് സംഘമെത്തി ശാസ്ത്രീയ പരിശോധനയും നടത്തി.
First published: July 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍