• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിശ്വാസികളുടെ പിന്തുണ തേടി ബിഷപ്പ്; മാധ്യമ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍

News18 Malayalam
Updated: August 5, 2018, 12:24 PM IST
വിശ്വാസികളുടെ പിന്തുണ തേടി ബിഷപ്പ്; മാധ്യമ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍
News18 Malayalam
Updated: August 5, 2018, 12:24 PM IST
ന്യൂഡല്‍ഹി: തന്നെ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും ആവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.

ജലന്ധര്‍ കത്തോലിക്ക രൂപതയുടെ പ്രസിദ്ധീകരണമായ സാഡാ സമാനയിലാണ് ബിഷപ്പിന്റെ സന്ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുസ്തതത്തിന്റെ ആദ്യ പേജിലാണ് ബിഷപ്പിന്റെ സന്ദേശം അച്ചടിച്ചു വന്നിരിക്കുന്നത്. അതേമയം ബിഷപ്പിന്റെ സന്ദേശത്തില്‍ കന്യാസ്ത്രീയുടെ പീഡനപരാതിയെ കുറിച്ച് പറയുന്നില്ല.

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രക്ഷാധികാരിയായ ഈ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്റര്‍ വൈദികനായ ആന്റണി ജോസഫാണ്.
First published: August 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...