• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കും

News18 Malayalam
Updated: July 9, 2018, 12:52 PM IST
ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കും
News18 Malayalam
Updated: July 9, 2018, 12:52 PM IST
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗീക പീഡന പരാതിയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മൊഴിയെടുക്കും.

കര്‍ദിനാളിനു പുറമെ, പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് മര്‍ത്താമറിയം പള്ളി വികാരി ജോസഫ് തടത്തില്‍ എന്നിവിരില്‍ നിന്നും മൊഴിയെടുക്കും.

ജലന്ധര്‍ ബിഷപ്പ് പീഡിച്ചെന്ന പരാതി കന്യാസ്ത്രീ ആദ്യം പറഞ്ഞത് കുലവിലങ്ങാട് പള്ളി വികാരിയോടായിരുന്നു. പിന്നീട് പാലാ രൂപതാധ്യക്ഷനോടും ഇക്കാര്യം പറഞ്ഞു.

പിന്നീട് 2017 മെയ് 14ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ കണ്ടും പരാതി നല്‍കിയിരുന്നു. ഇക്കാര്യം അന്വേഷണ സംഘത്തിനു മുന്നിലും ആവര്‍ത്തിച്ച കന്യാസ്ത്രി പരാതിയുടെ പകര്‍പ്പും നല്‍കിയിരുന്നു.

ഇതേ തുടര്‍ന്നാണ് കര്‍ദിനാളടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

 
First published: July 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...