• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

10 ഏക്കറും മഠവും; ബിഷപ്പിനെതിരായ കേസൊതുക്കാൻ വാഗ്ദാനം


Updated: July 30, 2018, 3:13 AM IST
10  ഏക്കറും മഠവും; ബിഷപ്പിനെതിരായ കേസൊതുക്കാൻ വാഗ്ദാനം

Updated: July 30, 2018, 3:13 AM IST
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാത്സംഗ പരാതിയില്‍ നിന്നും പിന്മാറാന്‍ പരാതിക്കാരിയെ പിന്തുണച്ച കന്യാസ്ത്രീയെ പ്രലോഭിപ്പിച്ച് സഭ. സി.എം.ഐ സഭാ വൈദികന്‍ ജെയിംസ് എര്‍ത്തയിന്റെ സംഭാഷണ് പുറത്തുവന്നിരിക്കുന്നത്.

കേസുമായി പോകുന്നത് തിരിച്ചടിയാകുമെന്നും ബിഷപ്പ് ശക്തനാണെന്നും വൈദികന്‍ കന്യാസ്ത്രീയോട് പറയുന്നുണ്ട്. കന്യാസ്ത്രീക്കും കൂടെയുള്ളവര്‍ക്കും കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള എരുമേലിയിലോ റാന്നിയിലോ മഠം സ്ഥാപിച്ച് നല്‍കാമെന്ന വാഗ്ദാനവുമുണ്ട്.

സാധാരണക്കാര്‍ക്ക് പറ്റുന്നതല്ലെന്നും ഇതിന് ജലന്ധര്‍ രൂപത സഹായിക്കുമെന്നും ഇത് നടക്കണമെങ്കില്‍ വ്യവസ്ഥകള്‍ പാലിക്കണം. കാഞ്ഞിരപ്പള്ളി രൂപതയില്‍ എരുമേലി ഭാഗത്തോ റാന്നി ഭാഗത്തോ ആണ് 10 ഏക്കർ സ്ഥലം വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. അങ്ങിനെ എങ്കില്‍ ആ കോമ്പൗണ്ടില്‍ തന്നെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി തരാമെന്നും വൈദികന്‍ പറയുന്നു.

നന്നായിട്ടൊന്ന് ചിന്തിച്ചും പ്രാര്‍ത്ഥിച്ചും വേണം നിങ്ങളീ തീരുമാനമെടുക്കാന്‍. അവര്‍ എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും വൈദികന്‍ പറയുന്നു. കന്യാസ്ത്രി പട്ടം ഉപേക്ഷിച്ച് വീട്ടിലേക്ക് തിരികെ എത്തിയാല്‍ എടുക്കുമെന്ന് ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും എല്ലായിടത്തും ഒരു പോലെ ആയിരിക്കണമെന്നില്ലെന്നും. അതൊക്കെ ആലോചിക്കണം. വേണമെങ്കില്‍ എവിടെയെങ്കിലും സ്ഥലം വാങ്ങി മഠമുണ്ടാക്കി സുരക്ഷിതമാക്കി നിര്‍ത്താമെന്നുമായിരുന്നുമാണ് വാഗ്ദാനം.

ഒരു ദേഷ്യത്തിന് കിണറ്റില്‍ വീണിട്ട് ഏഴ് വട്ടം ദേഷ്യം വന്നാലും തിരികെ കയറാന്‍ സാധിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അബദ്ധം പറ്റിയെന്നും സംഭവിക്കാം, എല്ലാവര്‍ക്കും അബദ്ധങ്ങള്‍ സംഭവിക്കും. നാളെ പുതിയൊരു തുടക്കമെന്ന് ചിന്തിച്ചാല്‍ നല്ലതായിരിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഇതിന് മുന്‍പ് രണ്ട് വട്ടം കന്യാസ്ത്രിയെ കാണുന്നതിന് എത്തിയിരുന്നുവെന്നും ഫോണ്‍ സംഭാഷണത്തിലൂടെ വ്യക്തമാകുന്നു. എന്നാല്‍ അതില്‍ കവിഞ്ഞ് തനിക്ക് ഈ വിഷയത്തില്‍ ഒരു താത്പര്യവുമില്ലെന്ന് അദ്ദേഹം പറയുന്നു. പറയുന്നത് നന്മയ്ക്ക് വേണ്ടി മാത്രമാണെന്ന് കരുതിയാല്‍ മതി. ഒറ്റ രാത്രികൊണ്ട് ഇത് നടക്കുമെന്ന് പറയുന്നില്ലെന്നും വൈദികന്‍ വ്യക്തമാക്കുന്നത്.

വീട്ടിലേക്ക് പോകുന്നതിനും ഇവിടെ തന്നെ നില്‍ക്കുന്നതിനും നല്ലത് ഇതാണ്. ഇതിനെപ്പറ്റി നിങ്ങള്‍ ഒന്നും അറിയണ്ടകാര്യമില്ല. സന്യാസത്തില്‍ നിന്നും മാറുന്നത് നിങ്ങള്‍ക്കുതന്നെ അഡ്ജസ്റ്റ് ചെയ്യാന്‍ പാടായിരിക്കുമെന്നും വൈദികന്‍ കന്യാസ്ത്രീയോട് പറയുന്നു.
First published: July 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍