• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് ജലന്ധറിലേക്ക് പുറപ്പെട്ടു


Updated: August 3, 2018, 11:10 AM IST
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് ജലന്ധറിലേക്ക് പുറപ്പെട്ടു

Updated: August 3, 2018, 11:10 AM IST
കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം പുറപ്പെട്ടു. ഡല്‍ഹിയില്‍ എത്തുന്ന സംഘം ബിഷപ്പ് ഫ്രാങ്കോയെ ജലന്ധറിലെത്തി ചോദ്യം ചെയ്യും. വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആറു പേരാണ് സംഘത്തിലുള്ളത്.

വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കുമെന്നാണ് സൂചന. എന്നാല്‍ വത്തിക്കാന്റെ അംബാസഡര്‍ എന്ന നിലയില്‍ നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് അപ്പസ്തോലിക് നൂണ്‍ഷ്യോ. അദ്ദേഹത്തില്‍ നിന്നോ തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരില്‍ നിന്നോ മൊഴിയെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണ്ടിവരും. കൂടാതം കന്യാസ്ത്രീ പരാതിപ്പെടുന്ന സമയത്തുണ്ടായിരുന്ന നൂണ്‍ഷ്യോയുടെ സെക്രട്ടറി മാറിയതായും വിവരമുണ്ട്.

കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ ഇദ്ദേഹത്തിനും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴി അന്വേഷണസംഘം എടുത്തേക്കും. ഇതിന് ശേഷമായിരിക്കും അന്വേഷണസംഘം ജലന്ധറിലേക്ക് പോകുക.

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനൊപ്പം കന്യാസ്ത്രീയുടെ ബന്ധുക്കള്‍ അടക്കമുള്ളവരില്‍ നിന്നു മൊഴിയും എടുത്തേക്കും. ജൂണ്‍ 29നാണ് കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയതെങ്കിലും ഇപ്പോല്‍ മാത്രമാണ് ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായത്.

സാക്ഷിയായ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്‍കൂര്‍ ജാമ്യം നേടിയ ഫാ.ഡോ.ജെയിംസ് ഏര്‍ത്തയില്‍എറണാകുളത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാമെന്നും ഇദ്ദേഹം കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ചോദ്യംചെയ്യലിന് വ്യാഴാഴ്ച ഹാജരാകാന്‍ അന്വേഷണസംഘം നോട്ടീസ് കൊടുക്കുംമുന്‍പേ ഇദ്ദേഹം ആശുപത്രിയിലായി.

 
First published: August 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍