• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദ്യമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറഞ്ഞദിവസം ബിഷപ്പ് മഠത്തിലുണ്ടായിരുന്നു


Updated: August 30, 2018, 10:32 PM IST
ആദ്യമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറഞ്ഞദിവസം ബിഷപ്പ് മഠത്തിലുണ്ടായിരുന്നു

Updated: August 30, 2018, 10:32 PM IST
കോട്ടയം: കന്യാസ്ത്രീ ആദ്യമായി പീഡിപ്പിക്കപ്പെട്ടതായി പറയുന്ന ദിവസം താൻ കുറവിലങ്ങാട് മഠത്തിൽ ഉണ്ടായിരുന്നില്ലെന്ന ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വാദം തെറ്റെന്നു പൊലീസ്. അതേദിവസം തൊടുപുഴയിൽ ആയിരുന്നെന്ന ബിഷപ്പിൻറെ മൊഴി തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബിഷപ്പിന് വേണ്ടി കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സിഎംഐ സഭ വൈദികൻ ജെയിംസ് ഏർത്തയിലും പൊലീസിന് മൊഴിനൽകി.

ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൂടുതൽ കുരുക്കിലാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. 2014 മെയ് അഞ്ചിന് തൊടുപുഴയിലെ മഠത്തിൽ ആയിരുന്നുവെന്ന ബിഷപ്പിൻറെ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം കണ്ടെത്തി. തൊടുപുഴ മഠത്തിലെ രേഖകൾ പ്രകാരം ആ ദിവസം ബിഷപ്പ് അവിടെ എത്തിയിരുന്നില്ല. രേഖകൾ പോലീസ് പിടിച്ചെടുത്തു. മാത്രമല്ല ബിഷപ്പിന്റെ മൊഴിക്ക് വിപരീതമായി ഡ്രൈവറും മൊഴി നൽകിയിരുന്നു. പീഡനം നടന്ന മെയ് അഞ്ചിന് കുറവിലങ്ങാട്ടെ മഠത്തിൽ ബിഷപ്പിനെ എത്തിച്ചതായാണ് ഡ്രൈവർ നാസർ നേരത്തെ മൊഴി നൽകിയത്.

ബിഷപ്പിന് വേണ്ടിയാണ് കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് സിഎംഐ സഭ വൈദികൻ ഫാതർ ജെയിംസ് ഏർത്തയിലും മൊഴി നൽകി. കോതമംഗലം സ്വദേശി ജോബി ജോർജ്ജ് വഴിയാണ് ഇത് നീക്കം നടന്നത്. 10 ഏക്കർ ഭൂമിയും മഠവും സ്ഥാപിച്ച് നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും ആറുമണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ ഏർത്തയിൽ പറഞ്ഞു. കേസിലെ തുടർ നടപടികളെക്കുറിച്ച് ആലോചിക്കാൻ നാളെ അന്വേഷണസംഘം പ്രത്യേക യോഗം ചേരുന്നുണ്ട്.
First published: August 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍