ഫത്തേഹാബാദ്: നൂറിലധികം സ്ത്രീകളെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ച ജലേബി ബാബ എന്നറിയപ്പെടുന്ന അമർവീർ കുറ്റക്കാരാണെന്ന് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി. 63 വയസ്സുകാരനായ അമർവീർ “ബില്ലു” എന്നും അറിയപ്പെടുന്നു.അഡീഷണൽ ജില്ലാ ജഡ്ജി ബൽവന്ത് സിംഗ് ആണ്ശിക്ഷയായി 14 വർഷം കഠിനതടവ്വിധിച്ചത്.
ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകൾ ഉപയോഗിച്ച് സ്ത്രീകളെ വീണ്ടും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ജൂലൈ 19 ന് ഇയാൾ ചിത്രീകരിച്ച ഒരു വീഡിയോ വൈറലായതോടെ തോഹാന സിറ്റി പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ സമാനമായ 120 ക്ലിപ്പുകൾ കണ്ടെത്തി. അമർവീറിന്റെ മൊബൈൽ ഫോണിലാണ് വീഡിയോകൾ ചിത്രീകരിച്ചിരുന്നത്.
നാല് പെൺകുട്ടികളുടെയും രണ്ട് ആൺകുട്ടികളുടെയും പിതാവാണ് അമർവീർ. ഭാര്യ നേരത്തെ മരിച്ചു. 23 വർഷം മുമ്പ് പഞ്ചാബിലെ മാൻസ ടൗണിൽ നിന്നാണ് ഇയാൾ തോഹാനയിലെത്തിയത്. ആദ്യകാലത്ത് 13 വർഷങ്ങളോളം ഒരു ജിലേബി സ്റ്റാൾ നടത്തി, അവിടെ വച്ച് പരിചയപ്പെട്ട ഒരു തന്ത്രിയിൽ നിന്നും മന്ത്രവാദം പഠിച്ചു. പിന്നീട്ട് കുറച്ച് നാൾ ഇയാൾ തൊഹാനയിൽ നിന്ന് അപ്രത്യക്ഷനായി. പിന്നീട് വീണ്ടും തിരിച്ച് വന്ന് ക്ഷേത്രവും അതിനോട് ചേർന്ന് വീടും പണിതു. ധാരാളം അനുയായികളും ശിഷ്യന്മാരും ഇയാൾക്ക് ഉണ്ടായിരുന്നു. അനുയായികളിൽ കൂടുതലും സ്ത്രീകൾ ആയിരുന്നു.
Also Read-പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടന് 66 വർഷം കഠിനതടവ്
2018-ലും ഇയാൾ മറ്റൊരാളുടെ ഭാര്യയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തതായി പരാതി ഉയരുകയും,ആ കേസിൽ ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. കാണാതായ 13 വർഷം ഇയാൾ എവിടെയായിരുന്നു എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അമർവീറിന്റെ സാമ്പത്തിക സ്രോതസ്സും അന്വേഷണവിധേയമാക്കും.
2021ൽ ലൈംഗികാതിക്രമ കേസിൽ മറ്റൊരു സ്വയം പ്രഖ്യാപിത ആൾദൈവമായ ഗുരു ശിവ്ശങ്കർ ബാബക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കം 13 പേരാണ് ഇയാൾക്ക് എതിരെ പരാതി നൽകിയത്. തമിഴ്നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്.
Also Read-കുരുക്ഷേത്രയിൽ അജ്ഞാത സംഘം യുവാവിന്റെ കൈവെട്ടി; വെട്ടിയ കൈയുമായി അക്രമികൾ രക്ഷപെട്ടു
ആൾ ദൈവത്തിന്റെ ഉടമസ്ഥതയിലുള്ള സുശീൽ ഹരി ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികളാണ് ബാബയ്ക്കെതിരെ പരാതി നൽകിയത്. ബാബയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയയിലും വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾ നൽകിയ പരാതിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും ഗുരു ശിവ്ശങ്കർ ബാബ ഹാജരായിരുന്നില്ല. നെഞ്ചുവേദനയാണെന്നും ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് അന്ന് വ്യക്തമാക്കിയിരുന്നു. ഇിതനിടെ സർക്കാർ കേസ് സിബിസിഐഡിക്ക് കൈമാറുകയായിരുന്നു.
നെഗറ്റീവ് എനര്‍ജി മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കുടുംബത്തില്‍ നിന്നും 32 ലക്ഷം തട്ടിയെടുത്ത കേസില്‍ മറ്റൊരു സ്വയം പ്രഖ്യാപിത ആള്‍ദൈവം കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു. 28 വയസുള്ള പവന് പാട്ടീല്‍ ആണ് പോലീസിന്റെ പിടിയിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.