• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; ജാര്‍ഖണ്ഡ് സംഘമെന്ന് സൈബര്‍ ഡോം


Updated: December 7, 2018, 3:59 PM IST
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; ജാര്‍ഖണ്ഡ് സംഘമെന്ന് സൈബര്‍ ഡോം

Updated: December 7, 2018, 3:59 PM IST
തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്തു നിന്നും പണം തട്ടുന്ന സംഘത്തെ കണ്ടെത്തി. ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ സൈബര്‍ ഡോം ആണ് കണ്ടെത്തിയത്. പ്രത്യേക മൊബൈല്‍ ആപ് ഉണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇതിനെ കുറിച്ച് ജാര്‍ഖണ്ഡ് പൊലീസിന് സൈബര്‍ഡോം വിവരങ്ങള്‍കൈമാറിയതായി ഐജി മനോജ് എബ്രഹാം പറഞ്ഞു.

മൊബൈല്‍ ഫോണിലൂടെ പണമിടപാട് നടത്തുന്നതിനുള്ള ആപ്ലിക്കേഷനായ യു.പി.ഐ ഉപയോഗിച്ചായിരുന്നു ഈ സംഘത്തിന്റെ തട്ടിപ്പ്. ആപ്പ് വഴി ബാങ്ക് അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്താണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പ് വഴി ഒരു ദിവസം ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ സാധിക്കും. ക്രഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്താലും അത് ഇത്തരം തട്ടിപ്പിനെ ബാധിക്കില്ല.

ബാങ്കിംഗ് ആപ്പുകളുടെ സുരക്ഷാ പിഴവ് മുതലെടുത്താണ് തട്ടിപ്പ് നടക്കുന്നത്. എല്ലാ അക്കൗണ്ടുകളും മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയിരിക്കും. ഇത്തരം നമ്പറുകളിലേക്ക് ആദ്യം മെസേജ് വരുകയും പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഫോണ്‍ വിളിയെത്തും. ഇത്തരത്തില്‍ വരുന്ന കോളുകള്‍ ഒടിപി നമ്പര്‍ ആവശ്യപ്പെടും.

Also Read മോഡലിന് അശ്ലീലചിത്രം അയച്ചു; ഗായകൻ മിക്ക സിംഗ് യുഎഇയില്‍ അറസ്റ്റിൽ

ഒ.ടി.പി നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ് സംഘങ്ങള്‍ തങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യും അത് വഴി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഒരു ദിവസം ഒരു ലക്ഷം രൂപ എന്ന കണക്കിന് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കും.

15 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പരാതിയെ തുടര്‍ന്ന് ക്രഡിറ്റ് കാര്‍ഡും അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടും പണം നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആപ്പുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ആപ്പുകള്‍ക്ക് പിന്നിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സൈബര്‍ഡോം ആര്‍ബിഐക്കും കേന്ദ്രസര്‍ക്കാറിനും നിര്‍ദ്ദേശം നല്‍കി. തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് സൈബര്‍ ഡോം നിര്‍ദേശിക്കുന്നു.

&l
First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626