• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നിയമന തട്ടിപ്പില്‍ അറസ്റ്റിലായത് സി.പി.എം സഹയാത്രികര്‍; അന്വേഷണം ഉന്നതരിലേക്കും


Updated: August 2, 2018, 3:05 PM IST
നിയമന തട്ടിപ്പില്‍ അറസ്റ്റിലായത് സി.പി.എം സഹയാത്രികര്‍; അന്വേഷണം  ഉന്നതരിലേക്കും

Updated: August 2, 2018, 3:05 PM IST
കൊല്ലം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ പാര്‍ട്ടി സഹയാത്രികയായ സന്നദ്ധപ്രവര്‍ത്തകയും ലോക്കല്‍ കമ്മിറ്റി അംഗവും അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം സി.പി.എം ഉന്നതരിലേക്കും.

അടൂര്‍ കടമ്പനാട് പഞ്ചായത്തിലെ സി.പി.എം അംഗം സതിയുടെ മകള്‍ ജയസൂര്യ പ്രകാശ്, സിനിമാനടന്‍ ഗോവിന്ദന്‍ കുട്ടിയുടെ സഹോദരനും സി.പി.എം തുവയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ പ്രശാന്ത് പ്ലാന്തോട്ടം എന്നിവരാണ് തട്ടിപ്പിന് അറസ്റ്റിലായത്. ജയസൂര്യ എസ്.എഫ്.ഐയുടെയും പ്രശാന്ത് ഡി.വൈ.എഫ്.ഐയുടെയും മുന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്നു.

20 പേരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം. അതേസമയം ഇരുവരും ചേര്‍ന്ന് ഒന്നരക്കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായി വിവരം ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ തട്ടിപ്പു കേസില്‍പ്പെട്ട പ്രതികളെ രക്ഷിക്കാന്‍ പത്തനതിട്ടയിലെ ചില ജില്ലാ നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.

കെ.റ്റി.ഡി.സിയില്‍ ഡ്രൈവര്‍ ജോലി ലഭിക്കാന്‍ പണം നല്‍കിയവരുടെ പരാതിയിലാണ് അറസ്റ്റ്. കെ.റ്റി.ഡി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു പേരില്‍ നിന്നായി രണ്ടു ലക്ഷം രൂപ വീതമാണ് ഇരുവരും തട്ടിയെടുത്തത്. പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാറിനെ സമീപിച്ചു.

ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ഇവര്‍ മനസിലാക്കുന്നത്. ഇതോടെ പണം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യയെ സമീപിച്ചെങ്കിലും നടന്നില്ല. ഇതോ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കെ.റ്റി.ഡി.സി ചെയര്‍മാന്റെ ലെറ്റര്‍ പാഡ്, സീല്‍, ഒപ്പ് എന്നിവ വ്യാജമായി നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്.

പ്രശാന്തിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ച ഇയാളെ അടൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആഡംബര കാറില്‍നിന്ന് വ്യാജ സീലുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും പൊലീസ് കണ്ടെടുത്തു. പിറ്റേ ദിവസം പന്തളത്തു വച്ചാണ് ജയസൂര്യയെ അറസ്റ്റു ചെയ്തത്. സന്നദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ജയസൂര്യ രോഗികള്‍ക്കും വേണ്ടിയും സമൂഹമാധ്യമങ്ങളിലൂടെ പരിവ് നടത്തിയിട്ടുണ്ട്. ഇതില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്ലും സ്‌പെഷല്‍ ബ്രാഞ്ചും സംയുക്തമായാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റു ചെയ്തത്.
First published: August 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍