മലപ്പുറം: ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകളിൽ (Bevco Outlet) നിന്നും മദ്യം വാങ്ങി അഞ്ചിരട്ടി വിലയ്ക്ക് വിൽപന നടത്തുന്ന 'ജവാന്‍' പിടിയില്‍. മലപ്പുറം (Malappuram) പരപ്പനങ്ങാടിയിലെ ജവാന്‍ വിനു എന്ന പേരില്‍ അറിയപ്പെടുന്ന പുഴക്കല്‍ വിനു (32) വിനയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ബെവ്കോ മദ്യശാലകളിൽ നിന്നും വാങ്ങുന്ന മദ്യം 5 ഇരട്ടി വിലയ്ക്കാണ് വിനു കച്ചവടം നടത്തിയിരുന്നത്. അരിയല്ലൂര്‍ ജംഗ്ഷനില്‍ കച്ചവടം നടത്തുന്നതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്നും മദ്യക്കുപ്പികളും മദ്യം അളന്ന് കൊടുക്കുന്നതിനുള്ള പെഗ് മെഷററും മദ്യക്കച്ചവടത്തിന് ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് പിടിച്ചെടുത്തു.
Also Read- Arrest |ലൈസന്‍സ് നല്‍കാന്‍ 1.5 ലക്ഷം കൈക്കൂലി വാങ്ങി; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
ചോദ്യം ചെയ്യലില്‍ ദിവസവും 25 ഓളം കുപ്പി മദ്യം ബിവറേജില്‍ നിന്നും വാങ്ങി മദ്യക്കുപ്പികളായും പെഗ്ഗുകളായി അളന്ന് കൊടുത്തും കച്ചവടം നടത്താറുള്ളതായി പ്രതി സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മദ്യം വാങ്ങാനായി എത്തുകയും പൊലീസിനെ കണ്ട് ഓടിപ്പോയ ആളുകളെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാര്‍, പോലീസുകാരായ രഞ്ജിത്ത്, സഹദേവന്‍, ഫൈസല്‍, അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊല്ലത്ത് പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; 20 കാരന്‍ അറസ്റ്റിൽ
കൊല്ലം കടയ്ക്കലിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി വിഷ്ണു(20) വിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയായ വിഷ്ണു ഫോണ്‍ വഴി പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.
കടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ അജു കുമാര്‍, മനോജ്, എ.എസ്.ഐ മാരായ ബിനില്‍, ഉണ്ണിക്കൃഷ്ണന്‍, സി.പി.ഒ മാരായ അജിത കുമാരി, ജയറാണി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Liquor sale, Malappuram