ഭാര്യയുടെ 'ക്രഷ്' ബോളിവുഡ് താരം ഹൃഥ്വിക് റോഷൻ; അസൂയ മൂത്ത ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, പിന്നെ തൂങ്ങിമരിച്ചു

മുപ്പത്തിമൂന്നുകാരനായ ദിനേശ്വർ ബുദ്ധിദത് ആണ് 27കാരിയായ തന്‍റെ ഭാര്യ ഡോണെ ഡോജോയെ വധിച്ചത്.

News18 Malayalam | news18
Updated: November 12, 2019, 11:12 AM IST
ഭാര്യയുടെ 'ക്രഷ്' ബോളിവുഡ് താരം ഹൃഥ്വിക് റോഷൻ; അസൂയ മൂത്ത ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു, പിന്നെ തൂങ്ങിമരിച്ചു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 12, 2019, 11:12 AM IST
  • Share this:
ന്യൂയോർക്ക്: ബോളിവുഡ് താരം ഹൃഥ്വിക് റോഷനോട് ഭാര്യയ്ക്ക് കടുത്ത ആരാധന. ആരാധന മൂത്ത് ക്രഷ് ആയി. എന്നാൽ, ബോളിവുഡ് താരത്തോടുള്ള ഭാര്യയുടെ അമിതമായ ആരാധന കണ്ട് അസൂയ തോന്നിയ ഭർത്താവ് ഭാര്യയെ കൊല്ലുകയും അതിനുശേഷം ആത്മഹത്യ ചെയ്യുകയും ചെയ്തു.

മുപ്പത്തിമൂന്നുകാരനായ ദിനേശ്വർ ബുദ്ധിദത് ആണ് 27കാരിയായ തന്‍റെ ഭാര്യ ഡോണെ ഡോജോയെ വധിച്ചത്. തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയും ആയിരുന്നു. ബോളിവുഡ് താരം ഹൃഥ്വിക് റോഷനോട് ഭാര്യ ഡോണെയ്ക്ക് കടുത്ത ആരാധന ആയിരുന്നു. ഇതിൽ അസൂയ ഉണ്ടായ ബുദ്ധിദത് ഭാര്യയെ വധിക്കാൻ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ IPS ഓഫീസർ കൊല്ലത്ത് നിന്നുള്ള മിടുക്കി; ഒഡിഷ കേഡറിൽ ജോയിൻ ചെയ്തു

ഹൃഥ്വിക് റോഷൻ അഭിനയിക്കുന്ന സിനിമയോ പാട്ടോ കണ്ടാൽ അപ്പോൾ തന്നെ അത് ഓഫ് ചെയ്യാൻ ഭർത്താവ് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോണെ പറഞ്ഞിരുന്നതായി സുഹൃത്തായ മാല രംദാനി പറഞ്ഞു. ഹൃഥ്വിക് അഭിനയിച്ച ഏതു സിനിമ വന്നാലും അത് കാണണമെന്ന് ഡോണെ ആഗ്രഹിച്ചിരുന്നെന്നും രംദാനി പറഞ്ഞു. ജൂലൈയിൽ ആയിരുന്നു ബുദ്ധിദത് വിവാഹിതനായത്.
First published: November 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading